ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നേരം ആകാശത്ത് പറന്നതിന് ശേഷമാണ് മുംബൈയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ (iran -israel conflict )പശ്ചാത്തലത്തിലാണ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടതെന്നാണ് വിവരം.
മുംബൈ-ലണ്ടന്‍ വിമാനം രാവിലെ 5.39 നാണ് പുറപ്പെട്ടത്. ആകാശത്ത് മൂന്ന് മണിക്കൂര്‍ നേരം തുടര്‍ന്ന ശേഷമാണ് മുംബൈയിലേക്ക് തന്നെ മടങ്ങിയത്. ഇറാനിലെ സാഹചര്യവും ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതുമാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ യാത്ര തുടങ്ങിയ സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ഫ്‌ലൈറ്റ് വിശദാംശങ്ങള്‍:
AI130 ലണ്ടന്‍ ഹീത്രോ-മുംബൈ - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 ന്യൂയോര്‍ക്ക്-ഡല്‍ഹി - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 ന്യൂയോര്‍ക്ക്-മുംബൈ - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി - മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 മുംബൈ-ലണ്ടന്‍ ഹീത്രോ - മുംബൈയിലേക്ക് തിരികെവന്നു
AI119 മുംബൈ-ന്യൂയോര്‍ക്ക് - മുംബൈയിലേക്ക് തിരികെവന്നു
AI103 ഡല്‍ഹി-വാഷിംഗ്ടണ്‍ - ഡല്‍ഹിയിലേക്ക് തിരികെവന്നു
AI106 ന്യൂവാര്‍ക്ക്-ഡല്‍ഹി - ഡല്‍ഹിയിലേക്ക് തിരികെവന്നു
AI188 വാന്‍കൂവര്‍-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 ഡല്‍ഹി-ന്യൂയോര്‍ക്ക് - ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു
AI126 ചിക്കാഗോ-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 ലണ്ടന്‍ ഹീത്രോ-ബെംഗളൂരു - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI104 വാഷിംഗ്ടണ്‍-ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI190 ടൊറന്റോ-ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു
AI189 ഡല്‍ഹി-ടൊറന്റോ - ഡല്‍ഹിയിലേക്ക് മടങ്ങുന്നു
'ഈ അപ്രതീക്ഷിത തടസ്സം കാരണം ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, കൂടാതെ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നു. റദ്ദാക്കല്‍ അല്ലെങ്കില്‍ സൗജന്യ റീഷെഡ്യൂളിംഗ് എന്നിവയ്ക്കുള്ള റീഫണ്ടുകളും വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറത്തുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,'- എയര്‍ ഇന്ത്യ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates