ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കം; ആകെ ചെലവ് 6.3 കോടി ദിർഹം

ജനസംഖ്യാപരമായും നഗരപരമായും അജ്മാനിൽ ഉണ്ടാകുന്ന വളർച്ചയ്‌ക്കൊത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് ഈ വികസന പദ്ധതി നടപ്പിലാക്കുന്നത്.
street road
Ajman inaugurates upgraded Sheikh Zayed Street in Al Helioajman police/x
Updated on
1 min read

അജ്മാൻ : ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി പ്രവർത്തനം ആരംഭിച്ചു . അജ്മാൻ മുനിസിപ്പാലിറ്റിയുടെ പ്ലാനിങ് വിഭാഗവും പൊലീസുമായി സഹകരിച്ച് ആണ് അൽ ഹെലിയോ മേഖലയിൽ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ആരംഭിച്ചിരിക്കുന്നത്.

2.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയുടെ ആകെ ചെലവ് 6.3 കോടി ദിർഹമാണ്. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

street road
വീട്ടു ജോലിക്കാരിയല്ല ,സ്വന്തം മകളാണ്; നാല്പത് വർഷത്തിന് ശേഷം അവർ കണ്ടുമുട്ടി, അജ്‌മാൻ പൊലീസിന് കയ്യടി (വിഡിയോ )

നഗരവൽക്കരണവും ജനപ്പെരുപ്പവും വർദ്ധിക്കുന്ന സാഹചര്യത്തിൽ അജ്മാനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് ഈ വികസന പദ്ധതി നടപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അജ്മാനിലെ വിവിധ പ്രദേശങ്ങളിൽ സമഗ്രമായായ വികസനം സാധ്യമാക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്നും അധികൃതർ പറഞ്ഞു.

street road
' ഗർഭിണിയായിരിക്കെ ബെൽറ്റ് ഉപയോഗിച്ച് കെട്ടിവലിച്ചു', മുടിയും പൊടിയും നിറഞ്ഞ ഷവർമ വായിൽ കുത്തിക്കയറ്റി; വിപഞ്ചിക അനുഭവിച്ചത് ക്രൂര പീഡനം, ആത്മഹത്യകുറിപ്പ് പുറത്ത്

മൂന്ന് വരിപ്പാതയുടെ നിർമ്മാണം, പുതിയ ഡ്രെയിനേജ് സംവിധാനം, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, നടപ്പാതകളും പാർക്കിംഗ് സ്ഥലങ്ങളും ക്രമീകരിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ആകുമെന്ന് മുനിസിപ്പാലിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു, അജ്മാൻ വിഷൻ 2030-ന്റെ ഭാഗമായി ആണ് ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസനം നടപ്പിലാക്കുന്നത്.

Summary

Gulf news: Ajman inaugurates upgraded Sheikh Zayed Street in Al Helio

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com