വധശിക്ഷയില്‍ മുന്നില്‍ ഇറാനും സൗദിയും; 53 ശതമാനം വര്‍ധന, റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷം ലോകത്ത് വധശിക്ഷ 53 ശതമാനം വര്‍ധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഴിഞ്ഞവര്‍ഷം ലോകത്ത് വധശിക്ഷ 53 ശതമാനം വര്‍ധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇറാനിലും സൗദി അറേബ്യയിലുമാണ് വന്‍തോതില്‍ വര്‍ധനവുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പുതിയ വധശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. മിഡില്‍ ഈസ്റ്റില്‍ നടപ്പിലാക്കുന്ന വധശിക്ഷകളില്‍ എഴുപുത് ശതമാനവും ഇറാനിലാണ്. 2021ല്‍ 314 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെങ്കില്‍ 2022ല്‍ ഇത് 576ആയി. സൗദിയില്‍ 65പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2022ല്‍ 196ആയി. 

കുവൈത്ത്, മ്യാന്‍മാര്‍, പലസ്തീന്‍, സിംഗപ്പുര്‍,യുഎസ് എന്നിവിടങ്ങളിലും വധശിക്ഷയില്‍ വര്‍ധനവുണ്ടായി. 
20 രാജ്യങ്ങളിലായി കഴിഞ്ഞവര്‍ഷം 883പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ചൈന, ഉത്തര കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. 

2022ല്‍ ഇന്തോനേഷ്യയില്‍ മാത്രം 112പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മയക്കുമരുന്നു കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നതാണ് വര്‍ധനവിന് കാരണം. എന്നാല്‍ 2016ല്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഇന്തോനേഷ്യയില്‍ ശിക്ഷ നടപ്പിലാക്കിയിട്ടില്ല. 450പേരാണ് ശിക്ഷ കാത്ത് ഇന്തോനേഷ്യന്‍ ജയിലുകളില്‍ കഴിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com