50 അടി നീളമുള്ള 'ഭീമന്‍' അനാക്കോണ്ട, വീഡിയോ വൈറല്‍; സത്യമിത് 

ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
50 അടി നീളമുള്ള 'ഭീമന്‍' അനാക്കോണ്ട, വീഡിയോ വൈറല്‍; സത്യമിത് 
Updated on: 
1 min read

50 അടി നീളമുള്ള 'ഭീമന്‍' അനാക്കോണ്ടയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നദി മുറിച്ചു കടക്കുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലെ ഉള്ളടക്കം.

2018ല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ബ്രസീലിലെ സിങ്കു നദി അനാക്കോണ്ട മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളില്‍. ഇതില്‍ എഡിറ്റിങ് വരുത്തി കൃത്രിമമായി സൃഷ്ടിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് സോഷ്യല്‍മീഡിയ വാദിക്കുന്നു.

2018ല്‍ പ്രചരിച്ച വീഡിയോട് സാദൃശ്യമുള്ളതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. എന്നാല്‍ പുതിയ വീഡിയോയില്‍ അനാക്കോണ്ടയുടെ രൂപം വലിച്ച് നീട്ടി ഭീമാകാരമായ ആകൃതിയാക്കി മാറ്റിയിരിക്കുകയാണ്. 50 അടി നീളമുള്ള അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നു എന്ന ആമുഖത്തോടെയാണ് വ്യാജ പ്രചാരണമെന്ന് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം വാദിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com