ആന്റണി അല്‍ബനീസ് വീണ്ടും അധികാരത്തിലേക്ക്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റം

76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ജനപ്രതിനിധി സഭയില്‍ വേണ്ട ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടി ഇതിനോടകം 65 സീറ്റുകളില്‍ മുന്‍കൈ നേടിയിട്ടുണ്ട്
Anthony Albanese
ആന്റണി അല്‍ബനീസ് എക്‌സ്
Updated on
1 min read

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ഇതോടെ ആന്റണി അല്‍ബനീസ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കും. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറല്‍-നാഷണല്‍ സഖ്യവും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ത്ഥി അലി ഫ്രാന്‍സ് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ എതിരാളി. ലിബറല്‍-നാഷണല്‍ സഖ്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ജനപ്രതിനിധി സഭയില്‍ വേണ്ട ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടി ഇതിനോടകം 86 സീറ്റുകളില്‍ മുന്‍കൈ നേടിയിട്ടുണ്ട്. ലിബറല്‍ നാഷണല്‍ കൊളീഷന്‍ 41 സീറ്റുകളും നേടി. സ്വതന്ത്രരും മറ്റുള്ളവരും 9 സീറ്റുകള്‍ സ്വന്തമാക്കി.

നിലവിലെ ഫല സൂചനകള്‍ പ്രകാരം തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ ചൂണ്ടിക്കാട്ടിയതിന് സമാനമായി ലേബര്‍ പാര്‍ട്ടി ഒരു ന്യൂനപക്ഷ സര്‍ക്കാരാകുള്ള സാധ്യതയും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗ്രീന്‍സ് പാര്‍ട്ടിയുമായോ സ്വതന്ത്ര രാഷ്ട്രീയക്കാരുമായോ സഖ്യം ഉണ്ടാക്കില്ലെന്ന് അല്‍ബനീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ ക്രോസ്-ബെഞ്ചര്‍മാര്‍ എന്നറിയപ്പെടുന്ന പ്രധാന പാര്‍ട്ടികളില്‍ ഇല്ലാത്ത മറ്റ് കക്ഷികളുമായി അല്‍ബനീസ് സഖ്യം പ്രഖ്യാപിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
BJP MP Sanjay Jaiswal appointed Chairperson of JPC for FCRA Amendment Bill-2026
Akashadoothu, Prem Prakash, Manju Warrier
The organizational activity report presented at the DYFI conference features sharp self-criticism, noting that continuous governance has adversely affected the vibrant functioning of the youth outfit
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com