പുലാവ്, കാരറ്റ് ഹല്‍വ, പരിപ്പുകറി, മാമ്പഴ ജ്യൂസ്; അറിയാം ശുഭാംശു ശുക്ലയുടെ ബഹിരാകാശ ഭക്ഷണം

രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല
Axiom 4 mission begins
Shubhanshu Shukla, Axiom - 4 mission AP/ PTI
Updated on
1 min read

ഫ്ളോറിഡ: രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല. ഡ്രാഗണ്‍ പേടകം ഇന്ന് വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ മറ്റൊരു ചരിത്രനേട്ടമാണ് ശുഭാംശു ശുക്ലയെ തേടിയെത്തുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രനേട്ടത്തിന് അരികിലാണ് ശുഭാംശു ശുക്ല.

പണ്ട് രാകേഷ് ശര്‍മ ബഹിരാകാശത്തേയ്ക്ക് പോയപ്പോള്‍ കഴിച്ചത് ന്യൂട്രീഷ്യന്‍ ബാറുകളായിരുന്നു. എന്നാല്‍ ശുഭാംശു ശുക്ലയ്ക്ക് നാസ നിര്‍ണയിച്ചിട്ടുള്ള രാജ്യാന്തര ഭക്ഷണ മെനുവിന് പുറമേ മൈസൂരുവിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി വികസിപ്പിച്ച പുലാവും കാരറ്റ് ഹല്‍വയും പരിപ്പുകറിയും മാമ്പഴ ജ്യൂസുമൊക്കെ രുചിക്ക് നോക്കാനാവും. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള തന്റെ ആസക്തിയെ ശമിപ്പിക്കാനും സഹ ബഹിരാകാശയാത്രികര്‍ക്ക് വിതരണം ചെയ്യാനുമാണ് ഇവ കൂടി കൈയില്‍ കരുതിയതെന്നാണ് ശുഭാംശു ശുക്ലയുടെ വിശദീകരണം.

Axiom 4 mission begins
ചരിത്രദൗത്യത്തിലേക്ക് കുതിച്ച് ശുഭാംശുവും സംഘവും, ആക്സിയം-4 വിക്ഷേപിച്ചു

ബഹിരാകാശയാത്രികര്‍ സാധാരണയായി ലഘുഭക്ഷണമാണ് കൈയില്‍ കരുതാറ്. ശുക്ല ചില രുചികരമായ ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ കൂടി കൈയില്‍ കരുതുകയായിരുന്നു. 'ബഹിരാകാശത്ത് ധാരാളം ഭക്ഷണമുണ്ടാകും, പക്ഷേ ഞാന്‍ മാമ്പഴ ജ്യൂസ്, കാരറ്റ് ഹല്‍വ, പരിപ്പുകറി എന്നിവ കൊണ്ടുപോകും. സഹ ബഹിരാകാശ യാത്രികരുമായി പങ്കിടുന്നതിന് വേണ്ടിയാണ് ഇത് കൊണ്ടുപോകുന്നത് '- ആക്‌സിയം -4 ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് ശുഭാംശു ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

Axiom 4 mission begins
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ; ശുഭാംശു ശുക്ലയുടെ ഈ നേട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഭക്ഷണത്തില്‍ 30 ശതമാനവും യുഎസിലെ ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ ഭക്ഷ്യ ശാസ്ത്ര, സാങ്കേതികവിദ്യാ വിഭാഗം പ്രഫസറും മലയാളിയുമായ ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള ഗവേഷണ ലാബാണ് വികസിപ്പിച്ചത്. തൃശൂരില്‍ വേരുകളുള്ള സുരേഷ് പിള്ളയുടെ കുടുംബം തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ്. 2005 മുതല്‍ സുരക്ഷിതമായ ബഹിരാകാശ ഭക്ഷണം ഒരുക്കുകയാണ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള ഗവേഷണ ലാബ്.

Summary

Axiom 4 Mission: Shubhanshu Shukla’s Foods That Went Into Orbit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com