ബാഖ്മുത് വീഴുന്നു; ആക്രമണം കടുപ്പിച്ച് റഷ്യ, യുക്രൈനില്‍ മിസൈല്‍ വര്‍ഷം

തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെയോടെ, യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 

ലിവിവ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ലിവിവില്‍ മൂന്നു ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണന്നും ലിവിവ് ഭരണകൂടം അറിയിച്ചു. 

വ്യാപക ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറായി. കീവ് അടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായി. 

ബാഖ്മുത് വീഴുന്നു

അതേസമയം, ബാഖ്മുത് നഗരത്തിലെ പകുതി ഭാഗവും പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. യുക്രൈനും റഷ്യയും തമ്മില്‍ രൂക്ഷ പോരാട്ടം നടക്കുന്ന മേഖലയാണ് ഇത്. പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ബാഖ്മുത്, വരും ദിവസങ്ങളില്‍ റഷ്യ പിടിച്ചെടുക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ് പ്രവചിച്ചു. 

റഷ്യയുടെ പാരാമിലിറ്ററി സംവിധാനമായ വാഗ്നര്‍ ഗ്രൂപ്പ് ആണ് ബാഖ്മുത് നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഒരുര്‍ഷമായി തുടരുന്ന യുദ്ധത്തില്‍, ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണ് ഇവിടെ നടക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബാഖ്മുത്തില്‍ യുക്രൈന്‍ സേനയ്ക്ക് വന്‍ തിരിച്ചടി നേരിടുന്നതായി പ്രസിഡന്റ് സെലന്‍സ്‌കിയും സമ്മതിച്ചിട്ടുണ്ട്. ബാഖ്മുത്തിന് ശേഷം, ഡോണ്‍ടെസ്‌ക് മേഖലയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് റഷ്യന്‍ സേന നീങ്ങിയേക്കാം എന്നാണ് സെലന്‍സ്‌കിയുടെ പ്രതികരണം വന്നത്. 

ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ സൈന്യം നടത്തിവന്നത്. നഗരത്തിന്റെ മൂന്നു അതിര്‍ത്തികളില്‍ നിന്നും റഷ്യന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com