ഖമേനിയുടെ സംസ്‌കാര ചടങ്ങിന് മോദിയില്ല; ഇന്ത്യയെ പ്രതിനിധികരിക്കുക ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും

ഇതേ കാലയളവില്‍ ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം ഉള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പകരം പ്രതിനിധികളെ അയിക്കുന്നത്.
Bihar Governor, MoS Margherita to represent India at funeral ceremony of Ali Khamenei in Iran
ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കു
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ബിഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും ഇന്ത്യയെ പ്രതിനിധീകരിക്കും.

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ജൂലൈ നാലിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. എന്നാല്‍, ഇതേ കാലയളവില്‍ ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം ഉള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പകരം പ്രതിനിധികളെ അയിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28 ന് യു എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് പെസെഷ്‌കിയാന്‍ പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി ക്ഷണിച്ചത്. സംസ്‌കാര ചടങ്ങില്‍ പ്രതിനിധികളെ അയക്കുന്നതിനൊപ്പം തന്ത്രപ്രധാന പങ്കാളികളുമായുള്ള ബന്ധം നിലനിര്‍ത്തുക എന്ന നയത്തിന് അനുസൃതമായാണ് ഈ ഉന്നതതല പ്രതിനിധി സംഘത്തെ അയക്കാനുള്ള തീരുമാനം.

ടെഹ്റാനില്‍ ആരംഭിക്കുന്ന ഖമേനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ മൃതദേഹം അടക്കം ചെയ്യുന്നതോട് കൂടി അവസാനിക്കും. ആദ്യം മാര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നിലനിന്നിരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്ര മോദിക്ക് പുറമെ, ചൈന, റഷ്യ, ഖത്തര്‍, ഫ്രാന്‍സ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ക്കും ചടങ്ങിലേയ്ക്ക് ഇറാന്റെ ഔദ്യോ?ഗിക ക്ഷണം ലഭിച്ചിട്ടുണ്ട്.

Bihar Governor, MoS Margherita to represent India at funeral ceremony of Ali Khamenei in Iran
'വെള്ളം തന്നില്ലെങ്കില്‍ കൈ വെട്ടും'; സിന്ധു നദീജല കരാറില്‍ മുന്നറിയിപ്പുമായി പാകിസ്ഥാന്‍
Bihar Governor, MoS Margherita to represent India at funeral ceremony of Ali Khamenei in Iran
ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?
Bihar Governor, MoS Margherita to represent India at funeral ceremony of Ali Khamenei in Iran
'ഇത് ഇസ്ലാമാബാദ് അല്ല'; ബാങ്ക് വിളി നിരോധിക്കാന്‍ നീക്കവുമായി ഡെന്‍മാര്‍ക്ക്
Summary

Bihar governor and MoS will represent India at Khamenei’s state funeral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com