ഒൻപതുകാരിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് മൂന്നാഴ്‌ച, തെളിവു നശിപ്പിക്കാൻ ശരീരഭാ​ഗങ്ങൾ പാകം ചെയ്‌തു; അമ്മ അറസ്റ്റിൽ

ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർ​ഗം ഇൻ്റർനെറ്റിൽ തിരഞ്ഞു
അലാനി സിൽവ, റൂത്ത് ഫ്ലോറിയാനോ/ എക്‌സ്
അലാനി സിൽവ, റൂത്ത് ഫ്ലോറിയാനോ/ എക്‌സ്
Updated on
1 min read

ബ്രസീലിയ: ബ്രസീലിൽ ഒൻപതു വയസുകാരിയെ കൊന്നു വെട്ടിനുറിക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. 30കാരിയായ റൂത്ത് ഫ്ലോറിയാനോയെ ആണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം ഇവർ കുറ്റം  സമ്മതിച്ചിരുന്നില്ല. പിന്നീട്  ഓ​ഗസ്റ്റ് എട്ടും ഒൻപതിനും ഇടയ്‌ക്കാണ് കൊലപാതകം നടന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. 

മകൾ അലാനി സിൽവയുടെ ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർ​ഗം ഇൻ്റർനെറ്റിൽ റൂത്ത് തിരഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞു താമസിച്ചിരുന്നത് മകൾ അലാനി അം​ഗീകരിച്ചിരുന്നില്ല. ഇതിനെ ചൊല്ലി കുട്ടി നിരന്തരം അമ്മയോട് വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റൂത്ത് പൊലീസിനോട് പറഞ്ഞു. പല്ലു തേക്കുന്നതിനിടെ കുട്ടിയുടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഫ്‌ലോറിയാനോ പറഞ്ഞു. തെളിവു നശിപ്പിക്കാനായി ഇവർ ശരീരഭാഗങ്ങളിൽ ചിലത് പാകം ചെയ്യുകയും സമീപത്തെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരുടെ ഫ്രിഡ്ജിൽ നിന്നും മൂന്നാഴ്‌ചയോളം പഴക്കമുള്ള ശരീരഭാ​ഗങ്ങൾ കണ്ടെത്തി. 

കൊലപാതക സമയത്ത് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ വീട്ടിലേക്ക് ക്ഷണച്ചിരുന്നുവെന്നും ഫ്ലോറിയാനോ പൊലീസിനോട് പറഞ്ഞു. താനും കാമുകനും ലഹരിമരുന്ന് ഉപയോ​ഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു ഇവർ ആദ്യം പൊലീസിന് നൽകിയ മോഴി.  ഓഗസ്റ്റ് ആറിനായിരുന്നു സിൽവയുടെ ജന്മദിനം. കൊലപാതകം നടന്നത് ഇതിനു മുൻപാണോ പിന്നീടാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com