പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അതിക്രൂരമായി കൊന്നു തള്ളിയത് എട്ടു പിഞ്ചുകുഞ്ഞുങ്ങളെ ; 10 നവജാത ശിശുക്കളെ കൊല്ലാന്‍ ശ്രമം ; 30 കാരിയായ നഴ്‌സ് അറസ്റ്റില്‍

നഴ്‌സായ ലൂസി 2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്
Published on

ലണ്ടന്‍ : എട്ടു നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് നഴ്‌സ് അറസ്റ്റിലായി. 30 വയസ്സുള്ള ലൂസി ലെറ്റ്ബി എന്ന നഴ്‌സാണ് ക്രൂരകൃത്യം നടത്തിയതിന് പിടിയിലായത്. 

ഇംഗ്ലണ്ടിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ചെസ്റ്ററിലാണ് സംഭവം. ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ലൂസി 2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്. 

എട്ടു കുട്ടികളെ കൊലപ്പെടുത്തിയ നഴ്‌സ് ലൂസി, 10 നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. ലൂസിക്കെതിരെ വാചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രോസിക്യൂട്ടര്‍ അനുവാദം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com