'റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ കടുത്ത നടപടി'; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോ മുന്നറിയിപ്പ്

റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും നാറ്റോ മുന്നറിയിപ്പില്‍ പറഞ്ഞു.
Buying Russian oil Nato warning to Brazil, China, and India
മാര്‍ക്ക് റൂട്ട്X
Updated on
1 min read

വാഷിങ്ടണ്‍: റഷ്യമായി സാമ്പത്തിക ബന്ധം തുടരുന്ന ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്. റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നാറ്റോ മുന്നറിയിപ്പില്‍ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഗൗരവതരമായി കാണമെന്ന് ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങള്‍ ബെയ്ജിങ്ങിലോ ഡല്‍ഹിയിലോ ആണ് താമസിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലിന്റെ പ്രസിഡന്റാണെങ്കില്‍, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരതരമായി ബാധിക്കും. അതിനാല്‍ ദയവായി പുടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുക, അല്ലെങ്കില്‍ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും'' - റൂട്ട് പറഞ്ഞു.

യുക്രൈനിനു പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പതു ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് നാറ്റോ മുന്നറിയിപ്പ്.

Buying Russian oil Nato warning to Brazil, China, and India
വൻ മാറ്റവുമായി ദുബൈ വിമാനത്താവളം; ഇനി യാത്രക്കാരുടെ ലഗേജുകൾ എത്തിക്കാൻ ഡ്രൈവറില്ലാ വാഹനങ്ങൾ
Summary

Russian Oil: Nato Secretary General Mark Rutte has issued a blunt warning to Brazil, China, and India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com