വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി

വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഉത്തരവിട്ടു
Christa Pike
ക്രിസ്റ്റ ഗെയ്ല്‍ പൈക്ക് എക്സ്
Edited By:
Updated on: 
1 min read

നാഷ് വില്ലെ : അമേരിക്കയില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വനിതാ തടവുകാരി ക്രിസ്റ്റ ഗെയ്ല്‍ പൈക്ക് (50) ആണ് മരണത്തെ അതിജീവിച്ചത്. മാരകമായ വിഷമരുന്നിന്റെ രണ്ടു ഡോസ് കുത്തിവെച്ചിട്ടും ക്രിസ്റ്റ മരിച്ചില്ല. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുഎസ് സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം. ശിക്ഷ നടപ്പാക്കല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഈ വര്‍ഷം വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഉത്തരവിട്ടു.

Christa Pike
വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി, സ്ത്രീകളോട് സംസാരിക്കില്ല; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ

റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു ശിക്ഷയ്ക്ക് വിധേയയാക്കിയത്. രണ്ട് തവണ വധശിക്ഷയ്ക്കുള്ള അതിമാരക വിഷമരുന്ന് നല്‍കിയിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ലെന്ന് ക്രിസ്റ്റയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല ക്രിസ്റ്റ ഉച്ചത്തില്‍ കൂര്‍ക്കം വലിച്ചുവെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. മരുന്ന് നല്‍കിയിട്ടും മരിക്കാതിരുന്നതോടെ, ജീവന്‍ രക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അവരെ ആംബുലന്‍സില്‍ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വധശിക്ഷ നടപ്പാക്കാനായി മാരക വിഷമരുന്ന് കുത്തിവെച്ചിട്ടും മരിക്കാതിരുന്നത്, അഭൂതപൂര്‍വമായ പരാജയമാണെന്ന് വധശിക്ഷാ വിഷയങ്ങളിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 1995ലെ കൊലപാതകക്കേസില്‍ ക്രിസ്റ്റ ഗെയ്ല്‍ പൈക്കിന് വധശിക്ഷ വിധിച്ചത്.

1995-ല്‍, തന്റെ 18-ാം വയസ്സില്‍ സഹപാഠിയായ 19 വയസ്സുള്ള കൊളീന്‍ സ്ലെമ്മറെയാണ് ക്രിസ്റ്റ പൈക്ക് ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ തന്റെ 17 വയസ്സുകാരനായ കാമുകന്‍ ടാഡാരില്‍ ഷിപ്പിനെ തട്ടിയെടുക്കാന്‍ സ്ലെമ്മര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. നോക്‌സ്വില്ലിലെ ജോബ് കോര്‍പ്‌സ് പരിശീലന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക്.

ശിക്ഷാ നടപടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അപ്പീല്‍ കോടതി മരുന്ന് കുത്തിവയ്ക്കുന്നത് തടഞ്ഞെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷം യു.എസ്. സുപ്രീം കോടതി ആ സ്റ്റേ ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് മരുന്ന് കുത്തിവെച്ചത്. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി സമഗ്രമായ ഒരു പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ഇനി ക്രിസ്റ്റയുടെ വധശിക്ഷ നടപ്പിലാക്കില്ലെന്നും ഗവര്‍ണര്‍ ബില്‍ ലീ പ്രസ്താവനയില്‍ അറിയിച്ചു.

Christa Pike
'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ
Christa Pike
'വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു
Summary

Tennessee governor halts executions after Christa Gail Pike survives lethal injection attempt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com