സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവേശന വിലക്ക്; യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ട്രംപ്

അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് വിശദീകരണം
President Donald Trump
Donald Trump എപി
Updated on
1 min read

വാഷിങ്ടണ്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി അമേരിക്ക. പലസ്തീന്‍ അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ യുഎസില്‍ പ്രവേശിക്കുന്നതിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക്.

President Donald Trump
ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളുമുണ്ട്. സൊമാലിയക്കാരുടെ യുഎസ് പ്രവേശനവും ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, മ്യാന്‍മര്‍, സുഡാന്‍, യെമന്‍ എന്നിവയാണ് യുഎസില്‍ പൂര്‍ണ യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങള്‍.

President Donald Trump
നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. വിദേശികള്‍ യുഎസിന്റെ സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ അസ്ഥിരപ്പെടുത്തുന്നത് തടയാന്‍ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

Summary

US President Donald Trump bans entry for citizens of seven countries, including Syria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com