

ബൊഗോട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി (Colombian Presidential Candidate Miguel Uribe) മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ നടന്ന റാലിയിക്കിടെ ശനിയാഴ്ചയായിരുന്നു ആക്രമണം. വെടിയേറ്റ മിഗേല്‍ ഉറിബേയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മിഗേല്‍ ഉറിബേയുടെ തലയ്‌ക്കോ കഴുത്തിനോ വെടിയേറ്റിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ് നിലവില്‍ സെനറ്ററായ മിഗേല്‍ ഉറിബേ. പ്രസംഗത്തിനിടെ വെടിയേറ്റ് മിഗേല്‍ ഉറിബേ വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് 39 കാരനായ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു കൗമാരക്കാരന്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 700,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് എക്സില്‍ പ്രതികരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഉറിബേ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ലൂസ് അഡ്രിയാന കാമര്‍ഗോ കാരക്കോള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഉറിബെയ്ക്കെതിരായ ആക്രമണത്തെ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെട്രോയുടെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് മിഗേല്‍ ഉറിബേ.
കൊളംബിയയില്‍ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് മിഗുവല്‍ ഉറിബേ. 2022 മുതല്‍ ഉറിബേ സെനറ്ററാണ്. ബൊഗോട്ടയുടെ ഗവണ്‍മെന്റ് സെക്രട്ടറിയും സിറ്റി കൗണ്‍സിലറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറിബേയുടെ മുത്തച്ഛന്മാരില്‍ ഒരാളാണ് മുന്‍ കൊളംബിയ പ്രസിഡന്റ് ജൂലിയോ സീസര്‍ ടര്‍ബെ.
മാധ്യമ പ്രവര്‍ത്തകയായിരുന്ന ഡയാന ടര്‍ബെയാണ് മിഗേല്‍ ഉറിബേയുടെ മാതാവ്. 1991ല്‍ ഇവരും കൊല്ലപ്പെടുകയാണുണ്ടായത്. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പാബ്ലോ എസ്‌കോബാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തട്ടിക്കൊണ്ടുപോയിയിരുന്നു. സൈന്യം ഉടപെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഡയാന ടര്‍ബെ കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates