പാരീസ്: കോവിഡിന്റെ മൂന്നാം വരവ് ശക്തമാകവെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് പാരിസ്. പാരീസിൽ ഒരു മാസത്തോളം നീളുന്ന ലോക്ഡൗൺ ആണ് കോവിഡിൻറെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരിസിന് പുറമെ ഫ്രാൻസിലെ മറ്റ് 15 പ്രദേശങ്ങളിലും വെള്ളിയാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ ആരംഭിക്കും.
പാരീസിലെ സ്ഥിത ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവർ വെരാൻ പറഞ്ഞു. നിലവിൽ 1,200 പേരോളം ഐസിയുവിലാണ്. നംവബറിൽ ഉയർന്നുവന്ന രണ്ടാം തരംഗത്തേക്കാൾ കൂടുതലാണ് ഇപ്പോൾ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ നിയന്ത്രണങ്ങൾ എല്ലാം അടച്ചിടാൻ നിർബന്ധിക്കുന്നില്ല. അത്യാവശ്യ വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കും. സ്കൂളുകളും അടയ്ക്കില്ല. ആളുകൾക്ക് വീടിൻറെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ വ്യായാമം ചെയ്യുന്നതിൽ വിലക്കില്ല.
എന്നാൽ യാത്രകൾക്ക് നിയന്ത്രണം വരും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര പാടില്ല. ഹോട്ട്സ്പോട്ടുകളിലുള്ളവർ യാത്ര ചെയ്യാൻ കാരണം കാണിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ 35,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates