പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ പ്രതിയായ 'ക്രിപ്‌റ്റോ' കൂട്ടബലാത്സംഗക്കേസ്: അന്വേഷണം കോടികളുടെ സാമ്പത്തിക തര്‍ക്കത്തിലേക്ക്

റാസ ദാര്‍ ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്
Ishaq Dar
ഇസ്ഹാഖ് ദാര്‍File photo
Updated on
1 min read

ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാറിന്റെ കൊച്ചുമകന്‍ റാസ ദാര്‍ ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

നെതര്‍ലാന്‍ഡ്സ്, വെനസ്വേല സ്വദേശികളായ രണ്ട് യുവതികളാണ് ക്രൂരമായ അക്രമത്തിന് ഇരയായത്. 2025 ഒക്ടോബറില്‍ സിംഗപ്പൂരില്‍വച്ച് ക്രിപ്‌റ്റോ കറന്‍സി പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് യുവതികള്‍ റാസ ദാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ബിസിനസ് വിസയില്‍ കഴിഞ്ഞ ജൂണ്‍ 29നാണ് ഇവര്‍ ലാഹോറില്‍ എത്തിയത്.

യുവതികള്‍ താമസിച്ചിരുന്ന വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം ഇവരെ തടവിലാക്കുകയായിരുന്നു. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപമുള്ള കംപ്യൂട്ടറും അതിന്റെ പാസ്വേഡുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഇരകളിലൊരാള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Ishaq Dar
'എല്ലാവരും ലാഭമുണ്ടാക്കുന്നു': ഒരു വർഷത്തിനിടെ ക്രിപ്റ്റോയിലൂടെ 10,000 കോടിയിലധികം നേടി ട്രംപ്

തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് തോക്കുചൂണ്ടി തങ്ങളെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും യുവതി വെളിപ്പെടുത്തി. ഒടുവില്‍ യുവതികളില്‍ ഒരാളുടെ മാതാവ് ഒരു ലക്ഷം ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 83 ലക്ഷത്തിലധികം) മോചനദ്രവ്യമായി നല്‍കിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പ്രതികള്‍ തയ്യാറായത്. തുടര്‍ന്ന് ഇവരെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഈ സമയം വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവതികള്‍ യാത്രക്കാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെയാണ് രക്ഷപ്പെട്ടത്.

കേസില്‍ റാസ ദാര്‍, ഹസ്സന്‍ റാസ, സിക്കന്ദര്‍ ഖാന്‍, സാജിദ് അലി എന്നിവരെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും തട്ടിയെടുത്ത പണവും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം വിദേശ വനിതകള്‍ പാകിസ്താന്‍ വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരുംദിവസങ്ങളില്‍ കേസിന്റെ വിചാരണ സങ്കീര്‍ണമാക്കിയേക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Ishaq Dar
രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം
Ishaq Dar
'ഞാന്‍ ഡോക്ടര്‍ ട്രംപ്, എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം'; വീണ്ടും ട്രപിന്റെ എഐ വിഡിയോ
Ishaq Dar
തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം; നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 43കാരന് അത്ഭുത രക്ഷപ്പെടല്‍
Summary

Crypto Horror In Gang-Rape Case Linked To Pakistan Deputy PM's Grandson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com