

ഗാസയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകളില്‍ എത്തുന്ന സഹായങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി വക്താവ് ഫിലിപ്പ് ലസാരിനി. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റാഫ വഴി അനുവദിക്കുന്ന ഒരുപിടി വാഹനവ്യൂഹങ്ങള്‍ ഒന്നുമല്ലെന്നും ഫിലിപ്പ് ലസാരിനി യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.
യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളവും ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളുമുള്‍പ്പെടെ 33 ട്രക്കുകളാണ് ഞായറാഴ്ച റഫ വഴി ഗാസയിലേക്ക് പ്രവേശിച്ചത്. യുദ്ധത്തിനുമുമ്പ് മറ്റ് 500 ട്രക്കുകളാണ് ദിവസവും ഗാസയില്‍ പ്രവേശിച്ചിരുന്നത്. യുഎന്‍ ജനറല്‍ അസംബ്ലി കഴിഞ്ഞയാഴ്ച വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ധാരണയിലെത്താന്‍ സുരക്ഷാ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നിട്ടും തങ്ങള്‍ പരാജജയപ്പെടുകയാണെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേര പറഞ്ഞു.
മൂന്നാഴ്ചയക്കുള്ളില്‍ 64 യുഎന്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും സഹപ്രവര്‍ത്തകര്‍ മരിക്കുന്നത് ആദ്യമാണെന്നും ലസാരിനി യുഎന്‍ അടിയന്തരസമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates