യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം; വ്യോമഗതാഗതം താറുമാറായി, വിമാനങ്ങള്‍ വൈകി ഓടുന്നു

10 വിമാനങ്ങള്‍ റദ്ദാക്കിയതായും 17 സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്നും ബ്രസല്‍സ് എയര്‍പോര്‍ട്ട് അറിയിച്ചു
Cyberattack disrupts airport operations in London, Brussels, other European countries
ബ്രസല്‍സ് എയര്‍പോര്‍ട്ട് source -x
Updated on
1 min read

ലണ്ടന്‍: സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യോമഗതാഗതം തടസപ്പെടുകയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായതായും റിപ്പോര്‍ട്ട്. സാങ്കേതികത്തകരാറിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നതെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

Cyberattack disrupts airport operations in London, Brussels, other European countries
എച്ച്1ബി വിസയ്ക്ക് ഫീസ് ഒരുലക്ഷം യുഎസ് ഡോളര്‍; കുടിയേറ്റം തടയാന്‍ ട്രംപ്, ഇന്ത്യന്‍ ടെക്കികള്‍ക്ക് വന്‍തിരിച്ചടി

വെള്ളിയാഴ്ച രാത്രിയുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ മാനുവല്‍ ചെക്ക്-ഇന്‍, ബോര്‍ഡിങ് മാത്രമേ സാധ്യമാകൂവെന്നും സാങ്കേതിക തകരാര്‍ വിമാന സര്‍വീസുകളെ വലിയ രീതിയില്‍ ബാധിച്ചെന്നും ബെല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

10 വിമാനങ്ങള്‍ റദ്ദാക്കിയതായും 17 സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്നും ബ്രസല്‍സ് എയര്‍പോര്‍ട്ട് അറിയിച്ചു. ലോകമെമ്പാടുമുള്ള ഒട്ടേറെ എയര്‍ലൈനുകള്‍ക്ക് ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ നല്‍കുന്ന കോളിന്‍സ് എയ്റോസ്പെയ്സ് എന്ന സ്ഥാപനത്തെയാണ് സൈബറാക്രമണം ലക്ഷ്യമിട്ടത്.

Cyberattack disrupts airport operations in London, Brussels, other European countries
ഇന്ത്യ - പാക് സംഘര്‍ഷം മാത്രമല്ല, മധ്യസ്ഥനായി പരിഹരിച്ചത് 11 എണ്ണം; അവകാശവാദവുമായി വീണ്ടും ട്രംപ്

യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ലണ്ടന്‍ ഹീത്രോയും സാങ്കേതിക പ്രശ്നം നേരിടുന്നതായി അറിയിച്ചു. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങളെ ബാധിച്ചയായും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജര്‍മനിയിലെ ബെര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തിലും സമാനമായ പ്രശ്‌നം നേടിട്ടതായി അധികൃതര്‍ പറഞ്ഞു. അതേസമയം ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനെ ഇത് ബാധിച്ചിട്ടില്ല.ഫ്രാന്‍സിലെ പാരീസിലെ റോയ്സി, ഓര്‍ലി, ലെ ബര്‍ഗെറ്റ് വിമാനത്താവളങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Summary

Cyberattack disrupts airport operations in London, Brussels, other European countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

2 Nuke-Delivery Bombers Of Biggest Cold War Enemies Crash On Same Day
FIFA World Cup 2026
byd seal
A still wonder in the sky; The US diamond weapon that shook Iraq to Venezuela; Harrier fighter jets bid farewell
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com