ഡയറി പ്ലാന്റിലെ തൊഴിലാളി കുളിക്കുന്നത് പാലില്‍! വീഡിയോ വൈറലായി; പിന്നാലെ കുരുക്ക്

ഡയറി പ്ലാന്റിലെ തൊഴിലാളി കുളിക്കുന്നത് പാലില്‍! വീഡിയോ വൈറലായി; പിന്നാലെ കുരുക്ക്
ഡയറി പ്ലാന്റിലെ തൊഴിലാളി കുളിക്കുന്നത് പാലില്‍! വീഡിയോ വൈറലായി; പിന്നാലെ കുരുക്ക്
Updated on
1 min read

അങ്കാറ: പാലില്‍ കുളിക്കുക എന്നത് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാകും. എന്നാല്‍ പാല്‍ നിറച്ച ടബിലുള്ള കുളിയോ. അതും ഡയറി പ്ലാന്റിനുള്ളില്‍ വച്ച്. അത്തരമൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ വൈറലായി മാറിയെങ്കിലും കുളിച്ചയാളും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളും കുരുക്കിലായി. പിന്നാലെ ഡയറി പ്ലാന്റ് തന്നെ പൂട്ടേണ്ടിയും വന്നു.  

ഡയറി പ്ലാന്റിലെ തൊഴിലാളിയാണ് മെറ്റല്‍ കൊണ്ടു നിര്‍മിച്ച ബാത്തിങ് ടബില്‍ നിറയെ പാല്‍ നിറച്ച് വിസ്തരിച്ചുള്ള കുളി പാസാക്കിയത്. തുര്‍ക്കിയിലുള്ള ഒരു ഡയറി പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. തുര്‍ക്കിയിലെ കോന്യയിലുള്ള മധ്യ അനറ്റോലിയന്‍ പ്രവിശ്യയിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. 

സംഭവം വൈറലായി മാറിയെങ്കിലും ഡയറി പ്ലാന്റിലെ പാല്‍ എടുത്ത് കുളിച്ചയാളും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആളും കുടുങ്ങി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കാരണം ഡയറി പ്ലാന്റിന് താഴിടേണ്ടി വന്നു. ഒപ്പം പിഴയും അടയ്‌ക്കേണ്ടി വന്നു. 

അതേസമയം അത് പാല്‍ ആയിരുന്നില്ലെന്നും ക്ലീനിങ് മിശ്രിതം വെള്ളത്തില്‍ കലക്കിയാണ് കുളിച്ചതെന്നുമാണ് അറസ്റ്റിലായവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com