വിവേക് രാമസ്വാമി/എഎഫ്പി 
വിവേക് രാമസ്വാമി/എഎഫ്പി 

'ശിരസ് തകര്‍ക്കാന്‍ അവസരം'; യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിക്കെതിരെ വധഭീഷണി; യുവാവ് അറസ്റ്റില്‍

ഭീഷണി സന്ദേശം ലഭിച്ച കാര്യം വിവേക് രാമസ്വാമിയുടെ ക്യാമ്പും സ്ഥിരീകരിച്ചിട്ടുണ്ട്
Published on

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ടെയ്‌ലര്‍ ആന്‍ഡേഴ്‌സണ്‍ എന്ന 30 കാരനാണ് അറസ്റ്റിലായത്. 

പോര്‍ട്‌സ്മൗത്തില്‍ നടക്കാനിരിക്കുന്ന പ്രചാരണ പരിപാടിയെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ക്ക് രാമസ്വാമി ക്യാമ്പ് വെള്ളിയാഴ്ച സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആന്‍ഡേഴ്‌സണ്‍ രാമസ്വാമിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു.

'അവന്റെ ശിരസ് തകര്‍ക്കാന്‍ ഒരവസരം കൂടി ലഭിച്ചിരിക്കുന്നു' എന്നായിരുന്നു ആന്‍ഡേഴ്‌സന്റെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരെയും കൊല്ലുമെന്നും മൃതദേഹങ്ങളോട് എന്തുചെയ്യുമെന്നതിന്റെ അസഭ്യമായ വിവരണവും സന്ദേശത്തില്‍ ഉള്ളതായി അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ച കാര്യം വിവേക് രാമസ്വാമിയുടെ ക്യാമ്പും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com