
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന ഉപരോധവും 100 ശതമാനം വരെ തീരുവയും. എന്നാല്‍, സ്വന്തം രാജ്യത്തിന്റെ ആണവ ഇന്ധന ആവശ്യങ്ങള്‍ വരുമ്പോള്‍ അമേരിക്ക ഈ നിലപാടില്‍ കരണംമറിയുകയാണ്. പുതിയ ഉപരോധ ബില്ലിന് കഴിഞ്ഞ ദിവസമാണ് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്കും സിവിലിയന്‍ ആണവ സഹകരണങ്ങള്‍ക്കും ബില്ലില്‍ പ്രത്യേക ഇളവുകള്‍ ഉള്‍പ്പെടുത്തിയതാണ് അവരുടെ ഇരട്ടത്താപ്പിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates