ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരില്‍ നടക്കുന്ന കര്‍ശന പരിശോധനകള്‍ ഭരണഘടനാ അവകാശങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലും ഒരുപോലെ നിലനില്‍ക്കുകയാണ്
Trumps Own SIR
Donald Trump's Own SIR? How US Voter Citizenship Checks Take Cues From IndiaAI Generated Image
Updated on: 
1 min read

ന്യൂഡല്‍ഹി/ വാഷിങ്ടന്‍: അമേരിക്കന്‍ വോട്ടര്‍പട്ടികയുടെ വിശ്വസനീയത ഉറപ്പാക്കാന്‍ ഇന്ത്യയിലെ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (എസ്‌ഐആര്‍) മാതൃകയാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വോട്ടര്‍ ഐഡിയെ ബയോമെട്രിക് ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെയും ബ്രസീലിലെയും രീതി ചൂണ്ടിക്കാട്ടിയാണ് യുഎസ് ജനതയുടെ പൗരത്വം പരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നത്. വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' പാസാക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന്, വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാന്‍ ഫെഡറല്‍ ഡേറ്റാബേസായ 'SAVE' ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യുഎസ് സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ എസ്‌ഐആര്‍ നടപടികളെ പരമോന്നത കോടതി ശരിവച്ചിരുന്നു. ഇതിലൂടെ മരിച്ചവര്‍, താമസം മാറിയവര്‍, വിവരങ്ങളില്‍ പിശകുകളുള്ളവര്‍ എന്നിവരടക്കം കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഏകദേശം 13 കോടി പേരുകളാണ് ഒഴിവാക്കപ്പെട്ടത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വം റദ്ദാക്കലല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും, ഒഴിവാക്കപ്പെട്ടവര്‍ പൗരത്വം തെളിയിക്കേണ്ടിവരുമെന്ന കേന്ദ്രത്തിന്റെ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ട് ചെയ്യുന്ന വിദേശികള്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും അടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നു.

എങ്കിലും ഇരു രാജ്യങ്ങളിലെയും ഭരണഘടനാപരമായ സംവിധാനങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇന്ത്യയില്‍ കേന്ദ്രീകൃത തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി നിര്‍ബന്ധിതമായി എസ്‌ഐആര്‍ നടപ്പാക്കുമ്പോള്‍, യുഎസിലെ 50 സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ തെരഞ്ഞെടുപ്പ് സംവിധാനമായതിനാല്‍ 'SAVE' ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിധേയമാണ്. കൂടാതെ, സാങ്കേതിക പിഴവുകള്‍ കാരണം യഥാര്‍ഥ പൗരന്മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുന്ന സംഭവങ്ങള്‍ ഇരുരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 27 ലക്ഷത്തോളം പേര്‍ പുറത്തായ പശ്ചിമ ബംഗാളില്‍, അപ്പീല്‍ നല്‍കിയതില്‍ 93 ശതമാനത്തിലധികം ആളുകള്‍ക്കും പട്ടികയി പേര് തിരിച്ചുകിട്ടിയിരുന്നു.

ഈ നീക്കങ്ങള്‍ രണ്ടിടത്തും വലിയ രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിപക്ഷം ഇതിനെ 'പിന്‍വാതിലിലൂടെയുള്ള എന്‍ആര്‍സി' എന്ന് വിശേഷിപ്പിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയിലും വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം കര്‍ശന പരിശോധനകള്‍ വോട്ടവകാശത്തെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലും ഒരുപോലെ നിലനില്‍ക്കുകയാണ്.

Trumps Own SIR
Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ
Trumps Own SIR
'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്
Trumps Own SIR
ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്‌ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ്
Summary

Donald Trump's Own SIR? How US Voter Citizenship Checks Take Cues From India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com