കനത്ത ചൂട്: ഡെ​ലി​വ​റി ഡ്രൈവർമാർക്കായി എ​സി വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒരുക്കി ​ദു​ബൈ

ഉ​ച്ച​ വി​ശ്ര​മ നി​യ​മ​പ്ര​കാ​രം ഉ​ച്ചയ്ക്ക് 12.30 മു​ത​ൽ 3 വ​രെ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്ക്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥലങ്ങൾ കുറവാണ്. അത് പരിഗണിച്ചാണ് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു
delivery boy
dubai Providing 15 Temporary Rest Areas for Delivery Bike Ridersdubai RTA/X
Updated on
1 min read

ദു​ബൈ: ഡെ​ലി​വ​റി ജോലി ചെയ്യുന്ന ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ​ക്ക് വേണ്ടി 15 താ​ൽ​ക്കാ​ലി​ക എസി വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒരുക്കി ​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. പ്ര​ധാ​ന ബ​സ്, മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ്​ റൈ​ഡ​ർ​മാ​ർ​ക്ക് പ്രത്യേക സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. റോ​ഡ്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, തൊഴിലാളികളുടെ ജീ​വി​ത​ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

delivery boy
കാറും പോയി, 11 ലക്ഷം പിഴയും അടക്കണം; അമിതവേഗത്തിൽ വാഹനമോടിച്ച് വൈറലായി, നടപടിയുമായി ദുബൈ പൊലീസ് (വിഡിയോ )

ഉ​ച്ച​ വി​ശ്ര​മ നി​യ​മ​പ്ര​കാ​രം ഉ​ച്ചയ്ക്ക് 12.30 മു​ത​ൽ 3 വ​രെ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്ക്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥലങ്ങൾ കുറവാണ്. അത് പരിഗണിച്ചാണ് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 40 കേ​ന്ദ്ര​ങ്ങ​ളി​ൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കാ​യി സ്ഥി​രം വി​ശ്ര​മ ​കേ​ന്ദ്ര​ങ്ങ​ൾ ആ​ർ.​ടി.​എ ഒ​രു​ക്കി​യി​രു​ന്നു. കു​ടി​വെ​ള്ളം, മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​ൻ, ​ബൈ​ക്കു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാനുള്ള ​ സൗ​ക​ര്യം എ​ന്നി​വയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

delivery boy
റാസൽഖോർ വന്യജീവി സങ്കേതം അടച്ചിട്ടു; 'മുഖം മിനുക്കാൻ' 650 ദശലക്ഷം ദിർഹം ചെലവിടും

പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക വി​ശ്ര​മ സ്ഥ​ല​ങ്ങ​ളി​ൽ ഉൾപ്പെടെ ​ യു.​എ.​ഇ ഫു​ഡ്​ ബാ​ങ്കും​ സ്വകാര്യ കമ്പനിയുമായി സഹകരിച്ചു 7500 ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക് സൗജന്യമായി ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ന്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ ന​ൽ​കു​ന്ന സേ​വ​ന​ത്തി​ന്​ പകരമായി ദുബൈ നൽകുന്ന അംഗീകാരമായി ആണ് ഈ ഭക്ഷണ പൊതികൾ നൽകുന്നത്.

delivery boy
ഫാമിലി വിസയിലുള്ളവർക്ക് ജോലി ആവശ്യമുണ്ടോ? വഴിയൊരുക്കി ഖത്തർ തൊഴിൽ മന്ത്രാലയം

ഇ ​ആ​ൻ​ഡ്, അ​ൽ ഖു​സൈ​സ്, എ​മി​റേ​റ്റ്​​സ്​ ട​വ​ർ​സ്, ഇ​ൻ​ഷു​റ​ൻ​സ്​ മാ​ർ​ക്ക​റ്റ്, സെ​ന്റ​ർ പോ​യ​ന്‍റ്, അ​ൽ ഫു​ർ​ജാ​ൻ, ബി​സി​ന​സ്​ ബേ, ​ഡി.​എം.​സി.​സി, എ.​ഡി.​സി.​ബി, ബു​ർ​ജു​മാ​ൻ എ​ന്നീ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ എ​ക്സി​റ്റു​ക​ളി​ലും ​ഗോ​ൾ​ഡ്​ സൂ​ഖ്, അ​ൽ സ​ത്​​വ, അ​ൽ ജാ​ഫി​ലി​യ, ഊ​ദ്​ മേ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലുമാണ് താ​ൽ​ക്കാ​ലി​ക വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Summary

Dubai’s Roads and Transport Authority (RTA) has introduced 15 new air-conditioned rest areas for delivery bike riders at key bus and metro stations across the Emirate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com