ദുബൈ വിമാനത്താവളം അടച്ചു, കുവൈത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; സംഘര്‍ഷം വ്യാപിക്കുന്നു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.
Dubai suspends flights at DXB and Al Maktoum airports amid regional tensions
Dubai suspends flights at DXB and Al Maktoum airports amid regional tensions
Updated on
1 min read

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിയന്ത്രണം ശക്തമാക്കുന്നു. മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈയിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.

Dubai suspends flights at DXB and Al Maktoum airports amid regional tensions
'രാജ്യങ്ങളുടെ പരമാധികാരം മാനിക്കണം'; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇന്ത്യ

ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ ഉടലെടുത്ത സംഘര്‍ഷ ഭീതിയാണ് നടപടികള്‍ക്ക് പിന്നില്‍. ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ മേഖലയിലെ മിക്ക രാഷ്ട്രങ്ങളും വ്യോമ പാത അടയ്ക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതെന്ന് ദുബായ് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.

Dubai suspends flights at DXB and Al Maktoum airports amid regional tensions
'അതീവ ജാഗ്രത പാലിക്കുക'; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

സമാനമായ സാഹചര്യം അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമുണ്ട്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. എമിറേറ്റ്സ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ പ്രമുഖ യു.എ.ഇ എയര്‍ലൈനുകള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. ദൂബൈ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകള്‍ പ്രതിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന് ടെര്‍മിനല്‍ ഒന്നിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നാണ് വിവരം. സംഭവത്തില്‍ വിമാനത്താവള ജീവനക്കാര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Summary

Dubai suspends flights at DXB and Al Maktoum airports amid regional tensions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com