ഫോണ്‍ കൈക്കലാക്കി 5500 രൂപയുടെ ഫാസ്റ്റ്ഫുഡ്, ഒരു കുലുക്കവുമില്ലാതെ നാലു വയസുകാരന്‍; ഞെട്ടലോടെ അമ്മ  

നാല് വയസ്സുകാരന്‍ അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്ഡൊണാള്‍ഡില്‍ നിന്ന് ഏകദേശം 5,500 ഇന്ത്യന്‍ രൂപ വരുന്ന ഫാസ്റ്റ് ഫുഡാണ് വാങ്ങിയത്.
ഇന്‍സ്റ്റാഗ്രാം ചിത്രം
ഇന്‍സ്റ്റാഗ്രാം ചിത്രം
Updated on: 
1 min read

കുട്ടികളുടെ കുസൃതി കാണുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അതിരുവിട്ടാല്‍ അത് പ്രശ്‌നമാകാറുമുണ്ട്. അത്തരത്തില്‍ ഒരു കുട്ടി കാണിച്ച കുസൃതിയാണ് ഞെട്ടിക്കുന്നത്. 

ബ്രസീലിലാണ് സംഭവം. നാല് വയസ്സുകാരന്‍ അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്ഡൊണാള്‍ഡില്‍ നിന്ന് ഏകദേശം 5,500 ഇന്ത്യന്‍ രൂപ വരുന്ന ഫാസ്റ്റ് ഫുഡാണ് വാങ്ങിയത്. സാധനങ്ങളെല്ലാം നിരത്തിവെച്ച് ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന കുട്ടിയുടെ ചിത്രം അമ്മ റൈസ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് ആദ്യത്തെ തവണയല്ലെന്നും അമ്മ പറയുന്നു.

 ആറ് ഹാംബര്‍ഗര്‍ മീല്‍സ്, ആറ് മാക് ഹാപ്പി സ്നാക്സ്, എട്ട് എക്സ്ട്രാ ടോയിസ്, രണ്ട് വലിയ ചിക്കന്‍ നഗട്ട്സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളുടെ നീണ്ട പട്ടികയും റൈസ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നെന്ന് റൈസ പറയുന്നു. പിന്നെ അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചെന്നും റൈസ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com