പറക്കലിനിടെ എമർജൻസി വാതിൽ തുറന്നു, ഒന്നും അറിയാത്ത മട്ടിൽ യാത്രക്കാർ; വിഡിയോ 

അപ്രതീക്ഷിതമായി വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു
വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു/ ട്വിറ്റർ
വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു/ ട്വിറ്റർ
Updated on
1 min read

ബ്രസീലിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ അബദ്ധത്തിൽ തുറന്നു. തുറന്ന വാതിലുമായി വിമാനം വീണ്ടും യാത്ര തുടർന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

വിമാനം യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റിനുള്ളിലായിരുന്നു സംഭവം. വിമാനത്തിൽ ബ്രസീലിയൽ ഗായകനും ​ഗാനരചയിതാവുമായ ടിയറിയും യാത്ര ചെയ്യുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. യാത്രക്കാരിൽ ആരോ ഒരാൾ എടുത്ത വിഡിയോയിൽ കാറ്റ് ആഞ്ഞടിക്കുന്നതും എന്നാൽ യാത്രക്കാർ സീറ്റിൽ വളരെ ശാന്തമായി ഇരിക്കുന്നതും പിന്നിൽ കാർ​ഗോ വിഭാഗത്തിനോട് ചേർന്ന് വാതിൽ തുറന്നു കിടക്കുന്നതും കാണാം. അപകടത്തിൽ ആർക്കും പരിക്കില്ല.

ബ്രേക്കിങ് ആവിയേഷൻ ന്യൂസ് ആൻഡ് വിഡിയോസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിമാനത്തിന്റെ വാതിൽ തുറന്നതിന് ശേഷം ടിയറി സഞ്ചരിച്ച വിമാനം സാവോ ലൂയിസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വിമാനത്തിൽ യാത്രക്കാർ ശാന്തരായി ഇരിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. കാമറമാൻ ഉൾപ്പെടെയുള്ള യാത്രക്കാർ സംഭവ സമയം ശാന്തരായി ഇരിക്കുന്നു എന്നാതാണ് തന്നെ ഞെട്ടിച്ചതെന്ന് ഒരാൾ കമന്റു ചെയ്‌തു. ഒരു ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com