നേപ്പാളില്‍ മിന്നല്‍ പ്രളയം; ജല വൈദ്യുതി പ്രോജക്ടിലെ 26 തൊഴിലാളികളെ കാണാതായി

നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 26 പേരെ കാണാതായി
ചിത്രം: എഎന്‍ഐ 
ചിത്രം: എഎന്‍ഐ 
Updated on
1 min read

നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 26 പേരെ കാണാതായി. കിഴക്കന്‍ നേപ്പാളില്‍ ചൈന്‍പുര്‍ മുന്‍സിപ്പാലിറ്റിയില്‍ ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് കാണാതായത്. 

ഹെവ നദി കരകവിഞ്ഞ് ഒഴുകുകയാണ്. തൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതോ അതോ അപകടത്തില്‍പ്പെട്ടതാണോ എന്നതിനെ സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ മേഖലയിലെ ചില ഗ്രാമീണരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാകും എന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com