ന്യൂട്രിനോകളുടെ കണ്ടെത്തല്‍; ഫ്രാന്‍സിസ് ഹാല്‍സെന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍

2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഗവേഷകന്‍ ഫ്രാന്‍സിസ് ഹാല്‍സെന്.
Francis Halzen
Francis HalzenSOURCE: The Nobel Prize
Edited By:
Updated on: 
1 min read

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഗവേഷകന്‍ ഫ്രാന്‍സിസ് ഹാല്‍സെന്. അമേരിക്ക മാഡിസണിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് ഹാല്‍സെന്‍. ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയ്ക്ക് നല്‍കിയ സംഭാവനകളും ആസ്‌ട്രോഫിസിക്കല്‍ ഉത്ഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഊര്‍ജ്ജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് പുരസ്‌കാരം.

സ്റ്റോക്ക്‌ഹോമില്‍ വെച്ച് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളര്‍ ആണ് സമ്മാനത്തുക. ന്യൂട്രിനോകളെ കണ്ടെത്താന്‍ ദക്ഷിണധ്രുവത്തിലെ മഞ്ഞ് ഉപയോഗിക്കാമെന്നാണ് അദ്ദേഹം കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ശാസ്ത്രീയ നേതൃത്വവുമാണ് ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മ്മിതിക്ക് അടിത്തറയിട്ടത്. ലൈറ്റ് സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു ക്യൂബിക് കിലോമീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞുമലയാണിത്.

Francis Halzen
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്
Francis Halzen
ചൈന സാമ്പത്തിക മാന്ദ്യത്തിലോ?, അടച്ചുപൂട്ടിയത് 600ലധികം ബാങ്കുകള്‍; ഗ്രാമീണ മേഖല പ്രതിസന്ധിയില്‍
Summary

Francis Halzen wins Nobel Prize in physics for work on high-energy neutrinos of astrophysical origin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com