

ജറുസലം: കിഴക്കന്‍ ജറുസലമിലെ യുഎന്‍ കേന്ദ്രം ഇസ്രയേല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുനീക്കാന്‍ തുടങ്ങി ഇസ്രയേല്‍. പലസ്തീന് സഹായം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ നീക്കം.
ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സിയുടെ (യുഎന്‍ആര്‍ഡബ്ല്യുഎ) ആസ്ഥാനമാണ് ബുള്‍ഡോസറുകള്‍ കൊണ്ട് തകര്‍ത്തത്. ഷെയ്ഖ് ജറായിലുള്ള ആസ്ഥാനത്തുനിന്ന് ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ജീവനക്കാരെ സൈനികര്‍ പുറത്താക്കിയതായി യുഎന്‍ആര്‍ഡബ്ല്യുഎ എക്സില്‍ അറിയിച്ചു. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ ആരോപണം യുഎന്‍ നിഷേധിച്ചു. ഇതൊരു ചരിത്രപരമായ ദിനമാണെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍വിര്‍ വിശേഷിപ്പിച്ചു.
യുഎന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണത്തില്‍, കിഴക്കന്‍ ജറുസലമിലെ വൊക്കേഷനല്‍ സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. മുന്നൂറിലേറെ പലസ്തീന്‍ അഭയാര്‍ഥി യുവാക്കള്‍ ഇവിടെ സാങ്കേതിക പരിശീലനം നേടുന്നുണ്ട്. അതേസമയം, യുഎസ് നേതൃത്വത്തിലുള്ള സൈനിക ഏകോപന കേന്ദ്രത്തില്‍നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. '
തെക്കന്‍ ഗാസയിലെ ഡസന്‍കണക്കിനു പലസ്തീന്‍കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടയാണ് റിപ്പോര്‍ട്ട്. 2025 ഒക്ടോബര്‍ 10-ന് ഹമാസുമായി വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ നിര്‍ബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കന്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാര്‍ഗം ലഘുലേഘകളായി ഇട്ടുനല്‍കുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് അതിലെഴുതിയിരിക്കുന്നത്. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീന്‍കാര്‍ ഇവിടെ പാര്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates