ഇറാനുമായി അടുത്ത ബന്ധം; ജനറല്‍ അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുമായുള്ള മധ്യസ്ഥതകള്‍ക്ക് പാകിസ്ഥാനാണ് നേതൃത്വം വഹിക്കുന്നത്
General Asim Munir
General Asim MunirA P
Updated on
1 min read

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഇടപെടുന്ന പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍, ട്രംപ് ഭരണകൂടത്തിന് ബാധ്യതയായി മാറാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനികളെ വിശ്വസിക്കരുതെന്നും അസിം മുനീറിന്റെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഒരു ചുവന്ന കൊടിയാണെന്നുമാണ് മുന്നറിയിപ്പ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഫോക്‌സ് ന്യൂസ് ചാനലാണ് പുറത്തു വിട്ടത്.

General Asim Munir
'ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ട', കരുതലോടെ നീങ്ങാന്‍ ഇന്ത്യ, 'ദേശ് ഗരിമ' ഹോര്‍മൂസ് കടന്നു

ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വഞ്ചനാപരമായ സഖ്യകക്ഷിയായിരുന്നു. നമ്മുടെ സുഹൃത്തുക്കളാണെന്ന് നടിച്ചുകൊണ്ട് താലിബാനെ പിന്തുണയ്ക്കുന്നു. ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായുള്ള അസിം മുനീറിന്റെ ബന്ധം ട്രംപ് ഭരണകൂടത്തിന് ഒരു റെഡ് ഫ്‌ലാഗ് ആണ്.' ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിലെ സീനിയര്‍ ഫെലോ ബില്‍ റോജിയോ പറഞ്ഞു.

ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുമായുള്ള മധ്യസ്ഥതകള്‍ക്ക് പാകിസ്ഥാനാണ് നേതൃത്വം വഹിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായശേഷം ഇറാന്‍ സന്ദര്‍ശിച്ച ആദ്യത്തെ വിദേശ നേതാവാണ് പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഇറാന്റെ സൈനിക നേതൃത്വവുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജനറല്‍ മുനീര്‍.

2016 ലും 2017 ലും പാകിസ്ഥാന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുമ്പോള്‍ മുതല്‍, ജനറല്‍ അസിം മുനീര്‍ ഇറാനുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് പറയുന്നു. ഐആര്‍ജിസിക്ക് പുറമേ, ഇറാന്റെ സൈന്യവുമായും അവരുടെ ഇന്റലിജന്‍സുമായും മുനീറിന് ബന്ധമുണ്ടെന്ന് വിരമിച്ച പാകിസ്ഥാന്‍ ജനറല്‍ അഹമ്മദ് സയീദ് പറഞ്ഞു.

General Asim Munir
ഒമാന്‍ തീരത്ത് ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം; പ്രതിഷേധിച്ച് ഇന്ത്യ

വധിക്കപ്പെട്ട ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ കാസിം സൊലൈമാനി, ഐആര്‍ജിസി കമാന്‍ഡര്‍ ഹൊസൈന്‍ സലാമി തുടങ്ങി നിരവധി ഇറാനിയന്‍ ഉന്നതരുമായി അസിം മുനീറിന് വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും അഹമ്മദ് സയീദ് പറഞ്ഞു. പ്രിയങ്കരനായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന് മുനീറിനെ ട്രംപ് വിശേഷിപ്പിക്കുമ്പോഴും അസിം മുനീറിന്റെ നിലപാട് ചിലപ്പോള്‍ യുഎസ് താല്‍പര്യങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാന്‍ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Summary

US intelligence warns that Pakistani Army Chief General Asim Munir could become a liability for the Trump administration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com