പതിനഞ്ചുകാരന്റെ ചൂണ്ടയില്‍ കുടുങ്ങിയത് കൂറ്റന്‍ സ്രാവ്, ഒടുവില്‍ - വീഡിയോ 

സിഡ്‌നി ഹാര്‍ബറിലാണ് സംഭവം
പതിനഞ്ച് വയസ്സുകാരന്‍ ചൂണ്ടയിടുന്ന ദൃശ്യം
പതിനഞ്ച് വയസ്സുകാരന്‍ ചൂണ്ടയിടുന്ന ദൃശ്യം
Updated on: 
1 min read

രസത്തിന് ചൂണ്ടയിടാന്‍ പോകുന്നത് പതിവുകാഴ്ചയാണ്. അത്തരത്തില്‍ കൂട്ടുകാരുമൊത്ത് ഒരു കൗതുകത്തിന് ചൂണ്ടയിടാന്‍ പോയ 15കാരന് ലഭിച്ചത് കൂറ്റന്‍ സ്രാവിനെ.

സിഡ്‌നി ഹാര്‍ബറിലാണ് സംഭവം. ഓസ്‌ട്രേലിയ സ്വദേശിയായ അഡിസണ്‍ ഹോഡ്ജ് എന്ന് 15 വയസ്സുകാരന്റെ ചൂണ്ടയിലാണ് സ്രാവ്  കുടുങ്ങിയത്്. രണ്ടര മീറ്ററിലധികം നീളമുള്ള ബുള്‍ ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട ഒരു  സ്രാവാണ് കുടുങ്ങിയത്. 

ചൂണ്ട നൂലില്‍ ശക്തമായി എന്തോ വലിക്കുന്നതായി തോന്നി. അഡിസണ്‍ സര്‍വശക്തിയുമെടുത്ത് തിരികെ വലിച്ചിട്ടും മീനിനെ ഉയര്‍ത്തിക്കൊണ്ടുവരാനായില്ല. വെള്ളത്തിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അതൊരു കൂറ്റന്‍ സ്രാവാണെന്ന് തിരിച്ചറിഞ്ഞത്. 

സ്രാവിന്റെ വലുപ്പം കണ്ട് തന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ലെന്ന് അഡിസണ്‍ പറയുന്നു. 45 മിനുട്ട് നേരം കഠിനപരിശ്രമം നടത്തിയാണ് ഒടുവില്‍ സ്രാവിനെ ബോട്ടിനരികിലേക്കെത്തിക്കാനായത്. സ്രാവും അഡിസണും തമ്മിലുള്ള മല്‍പിടുത്തത്തിന്റെ വിഡിയോയും പകര്‍ത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER