'ഭൂകമ്പമാണെന്ന് തോന്നി, പിന്നെ ഒന്നും ഓർമ്മയില്ല', ​​ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു, 32പേർ കൊല്ലപ്പെട്ടു

ട്രെയിൻ അപകടത്തിൽ 250 ഓളം ആളുകളെ രക്ഷപ്പെടുത്തി. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നു.
​ഗ്രീസിൽ ട്രെയിൻ അപകടം/ ചിത്രം പിടിഐ
​ഗ്രീസിൽ ട്രെയിൻ അപകടം/ ചിത്രം പിടിഐ
Updated on
1 min read

ഏതൻസ്‌: ​ഗ്രീസിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏതൻസിൽ നിന്നും തെസനോലിക്കയിലേക്ക് പോകുന്നതിനിടെ ലാരിസയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടസമയം 350ഓളം ആളുകൾ ട്രെയിനിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആദ്യ മൂന്ന് കോച്ചുകളിൽ തീ പടർന്നു. ട്രെയിനിനുള്ളിൽ നിന്നും 250 ഓളെ ആളുകളെ സുരക്ഷിതമായി മാറ്റിയെന്ന് അധികൃതർ അറിയിച്ചു.

പാസഞ്ചർ ട്രെയിൻ പൂർണമായും തകർന്നു. ട്രെയിനിന്റെ കോച്ചുകളിൽ തീ പടർന്നതോടെ രക്ഷാപ്രവർത്തനം ദുസഹമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് തെസ്സാലി ​ഗവർണർ കോൺസ്റ്റാന്റിനസ് അഗ്രാസ്റ്റോസ് പറഞ്ഞു. അതേസമയം അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ​ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

'വലിയൊരു ഭൂകമ്പം ഉണ്ടായത് പോലെ തോന്നി, ഒന്നും മനസിലായില്ല. ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെട്ടത്' ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട യുവാവ് പറഞ്ഞു. ഗ്രീസിലെ പഴക്കം ചെന്ന റെയിൽവെ സംവിധാനത്തിലൂടെ ഇപ്പോഴും നിരവധി ട്രെയിനുകൾ സിംഗിൾ ട്രാക്കുകളിലൂടെയാണ് സഞ്ചരിക്കുന്നത്. സിഗ്നലിംഗ്, ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനങ്ങൾ ഇനിയും പല മേഖലകളിലും സ്ഥാപിക്കേണ്ടതുണ്ടെന്നാണ് ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com