വലയിൽ കുടുങ്ങിയ സ്രാവിന്റെ വയറ്റിൽ മനുഷ്യന്റെ കൈ, കാണാതായ യുവാവിനെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

സ്രാവിന്റെ വയറ്റിൽ നിന്നും കാണാതായ യുവാവിന്റെ കൈ കിട്ടി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബ്യുണസ് ഐറിസ്. അർജന്റീനയിൽ 32കാരന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. ഡിയേ​ഗോ ബാരിയ എന്ന യുവാവിന്റെ ശരീരാവശിഷ്‌ടമാണ് കണ്ടെത്തിയത്. ഇയാളെ ഫെബ്രുവരി 18 മുതൽ കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പത്ത് ദിവസത്തിന് ശേഷം അർജന്റീനയുടെ തെക്കൻ തീരമായ ചുബുട് പ്രവിശ്യയിൽ നിന്നും മത്സത്തൊഴിലാളികൾക്ക് കിട്ടിയ സ്രാവുകളിൽ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് അതിന്റെ വയറ്റിൽ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ​ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ ഡാനിയേല മില്ലട്രൂസും കുടുംബവും സ്ഥലത്തെത്തി പരിശോധിച്ചു.

ശരീരാവശിഷ്ടത്തിൽ കണ്ടെത്തിയ ടാറ്റൂ ബാരിയുടെതാണെന്ന് കുടുംബം അറിയിച്ചതോടെയാണ് മരിച്ചത് ബാരിയാണെന്ന് ഉറപ്പിച്ചത്. എന്നാൽ ഡിഎൻഎ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. തീരത്ത് കൂടി സഞ്ചരിക്കുന്നതിനിടെ ബാരിയ തിരമാലയിൽ പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് പൊലീസിന്റെ നി​ഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com