ചിത്രം; എപി
ചിത്രം; എപി

കനത്ത മഞ്ഞുവീഴ്ചയിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങി, പാകിസ്ഥാനിൽ ഒൻപതു കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം

മറിയിലെ മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്
Published on

ലാഹോർ; പാകിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയിൽ 21 വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്റ്റേഷനായ മറിയിലാണ് ദാരുണസംഭവമുണ്ടായത്. മരിച്ചവരിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. 

ആയിരക്കണക്കിന് വാഹനങ്ങൾ മഞ്ഞിനടിയിൽ

മറിയിലെ മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. വഴിയിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ  മഞ്ഞിനടിയിലാവുകയായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിയതോടെ പ്രദേശത്തേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

1122 പേരെ രക്ഷപ്പെടുത്തി

പ്രദേശത്തെ ദുരന്തമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ നിര്‍ദേശം നല്‍കി. 1122 പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് മറിയിലേക്കുള്ള റോഡ് അടച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com