ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടത് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
Hizbullah commander Ibrahim Mohammad Kobaysi was killed in an Israeli airstrike
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം എപി
Updated on
1 min read

ബെയ്‌റൂട്ട്: ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ ഇതുവരെ 50 കുട്ടികള്‍ ഉള്‍പ്പെടെ 569 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടത് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി റോക്കറ്റ്, മിസൈല്‍ യൂണിറ്റുകളുടെ കമാന്‍ഡറായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു കൊബൈസി. ഇയാള്‍ക്ക് പുറമെ, രണ്ട് കമാന്‍ഡര്‍മാരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നാണ് ഇസ്രായേല്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Hizbullah commander Ibrahim Mohammad Kobaysi was killed in an Israeli airstrike
ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; എയർ‌ ഇന്ത്യ ഉൾപ്പെടെ 12 വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി

ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തില്‍ ലെബനനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെ 12 കമ്പനികള്‍ ബെയ്‌റൂത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ് അടക്കമുള്ളവയും സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ലുഫ്ത്താന്‍സ എയര്‍ലൈന്‍സും ടെല്‍ അവീവ്, തെഹ്‌റാന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
Ai
"No regrets about leaving Deepika; she was nobody back then": Muzammil Ibrahim's words spark discussion
Pakistan Attack
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com