27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍, 10000 കോടിയുടെ ഉത്പന്നങ്ങള്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉടമകള്‍

Hormuz crisis indian shipowners seek govt intervention
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യന്‍ കപ്പലുകള്‍ പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎന്‍എസ്എ കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു.

ഒരു ഇന്ത്യന്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്നും കത്തില്‍ പറയുന്നു. ചില ഇന്ത്യന്‍ കപ്പലുകള്‍ പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്കുകള്‍ കയറ്റാനായി ഹോര്‍മുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎന്‍എസ്എ കൂട്ടിച്ചേര്‍ത്തു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാന്‍ ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യന്‍ കപ്പലുടമകള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Hormuz crisis indian shipowners seek govt intervention
എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്നു തന്നെ അവരെ പുറത്താക്കും: അമിത് ഷാ

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാന്‍ ശ്രമിച്ചാല്‍ ആ കപ്പലുകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചിരുന്നു.

Summary

Hormuz crisis indian shipowners seek govt intervention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com