ഞാന്‍ സുരക്ഷിതനാണ്, എനിക്കൊപ്പമുള്ളവരും; കുറിപ്പുമായി ഗായകന്‍ എപി ധില്ലണ്‍

എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും ആശംസിക്കുന്നുവെന്നാണ് ഗായകന്‍ കുറിച്ചത്.
എ പി ധില്ലണ്‍
എ പി ധില്ലണ്‍ഫയല്‍h
Updated on: 
1 min read

ഒട്ടാവ: കാനഡയിലെ വീടിന് പുറത്ത് വെടിവെപ്പുണ്ടായെങ്കിലും സുരക്ഷിതനാണെന്ന് ഇന്തോ-കനേഡിയന്‍ ഗായകന്‍ എ പി ധില്ലണ്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സുരക്ഷിതനാണെന്ന കാര്യം പങ്കുവെച്ചത്.

ഞാന്‍ സുരക്ഷിതരാണ്. എന്റെ ആളുകളും സുരക്ഷിതരാണ്. എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും ആശംസിക്കുന്നുവെന്നാണ് ഗായകന്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എ പി ധില്ലണ്‍
'കാരവനിൽ കാമറവെച്ചത് തന്റെ സെറ്റിലാണോ എന്ന് മോഹൻലാൽ വിളിച്ചുചോദിച്ചു': രാധിക

ഇന്നലെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ്‌രോഹിത് ഗോദാര സംഘം ഏറ്റെടുത്തു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തെ വിമര്‍ശിച്ച് ഒരു സംഘം എ പി ധില്ലനെ ഭീഷണിപ്പെടുത്തിയിരുന്നു. എ പി ധില്ലന്‍ അടുത്തിടെ സല്‍മാന്‍ ഖാനോടൊപ്പം ഓള്‍ഡ് മണി എന്ന പേരിലുള്ള ഒരു മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുരക്ഷിതനാണെന്നുള്ള പോസ്റ്റിന് ശേഷം പാടുന്ന വിഡിയോയും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആരാധകരുള്ള പഞ്ചാബി പോപ്പ് താരങ്ങളില്‍ ഒരാളാണ് എ പി ധില്ലണ്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ഗ്രാമത്തില്‍ നിന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയിലെത്തിയ ഗായകനാണ് ഇദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister N Shamsudheen
Anju Joseph
Radhika Apte
 Joy Mathew
X

FOLLOW US

ON GOOGLE DISCOVER