അബുദാബി: അനധികൃത റിക്രൂട്‌മെന്റ് നടത്തിയ 55 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിയെടുത്തതായി മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച 5 സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങളും മന്ത്രാലയം തടഞ്ഞു.
ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) സഹകരണത്തോടെയായിരുന്നു നടപടി. ലൈസന്‍സ് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് നടത്തുന്നതും താല്‍ക്കാലിക ജോലിക്കു അവസരമൊരുക്കുന്നതും നിരോധിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും 2 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. നിയമം ലംഘനം ആവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നത് ഉള്‍പ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
റിക്രൂട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് എടുക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ച് 600 590000 നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പിലോ പരാതിപ്പെടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
