'സൈനിക ആസ്ഥാനം ആക്രമിച്ചു', ഭീകര വിരുദ്ധ നിയമം ചുമത്തി; ഇമ്രാന്‍ ഖാന് എതിരെ 150 കേസുകള്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ ഇതുവരെ ചുമത്തിയത് 150 കേസുകള്‍
ഇമ്രാന്‍ ഖാന്‍/എഎഫ്പി
ഇമ്രാന്‍ ഖാന്‍/എഎഫ്പി
Updated on: 
1 min read


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ ഇതുവരെ ചുമത്തിയത് 150 കേസുകള്‍. സൈനിക ആസ്ഥാനം ആക്രമിച്ചതിന് അടക്കമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാവല്‍പ്പിണ്ടിയിലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്ന ആക്രമണത്തില്‍ ഭീകര വിരുദ്ധ നിയമം ചുമത്തിയാണ് ഇമ്രാന് എതിരെ കേസെടുത്തിരിക്കന്നത്. 

മെയ് 9ന് പിടിഐ പ്രവര്‍ത്തതകര്‍ സൈനിക കേന്ദ്രത്തിലേക്ക് തള്ളി കയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. 
മുന്‍ പ്രധാനമന്ത്രിക്ക് എതിരെയുള്ള എല്ലാ കേസുകളും അന്വേഷിക്കുന്നത് സംയുക്ത അന്വേഷണ സംഘമാണ്. 

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍ നിന്ന് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മെയ് 9ന് പാകിസ്ഥാനില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ലാഹോറില്‍ മുഹമ്മദലി ജിന്ന താമസിച്ചിരുന്ന ജിന്ന ഹൗസിന് നേര്‍ക്കും അക്രമം നടന്നിരുന്നു. 

20 സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. പത്തു പേര്‍ കൊല്ലപ്പെട്ടു. ഫൈസലാബാദ്, സമാനബാദ്, ആര്‍എ ബസാര്‍, റാവല്‍പ്പിണ്ടി, മിയാന്‍വാലി, ഗുജ്രാന്‍വാല എന്നിവിടങ്ങളിലായാണ് ഇമ്രാന്‍ ഖാന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാവല്‍പ്പിണ്ടിയില്‍ മാത്രം അദ്ദേഹത്തിന് എതിരെ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com