യുഎസ് ആക്രമണഭീഷണി; എല്ലാ ഇന്ത്യക്കാരും ഉടന്‍ ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്നാണ് നിര്‍ദേശം
India issues fresh 'leave Iran by available means' advisory amid US strike fears
എല്ലാ ഇന്ത്യക്കാരും ഉടന്‍ ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിപ്രതീകാത്മക ചിത്രം
Updated on
1 min read

ടെഹ്‌റാന്‍: യുഎസ് ആക്രമണ ഭീഷണി മുറുകിയതോടെ ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. തീര്‍ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉടന്‍ മടങ്ങണം. വിമാനമടക്കം ലഭ്യായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശം. സഹായത്തിന് ബന്ധപ്പെടാനും അറിയിപ്പില്‍ പറയുന്നു.

India issues fresh 'leave Iran by available means' advisory amid US strike fears
'ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍, ഈ ട്രോമ താങ്ങാനാവുന്നില്ല'; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

'ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്ന് നിര്‍ദേശിക്കുന്നു.'- അറിയിപ്പില്‍ പറയുന്നു.

India issues fresh 'leave Iran by available means' advisory amid US strike fears
'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; ഷിംജിത മുസ്തഫ ജയില്‍ മോചിതയായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ടെഹ്റാനും വാഷിങ്ടണും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും, ഇറാനുമേല്‍ അമേരിക്കയുടെ ആക്രമണം ഉടനുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ നീക്കം. ആഗോള താരിഫുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ട പശ്ചാത്തലവും കണക്കിലെടുക്കുന്നു.

എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ജനുവരിയില്‍ നല്‍കിയ മുന്‍ നിര്‍ദേശശം എംബസി ആവര്‍ത്തിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം നിലനിര്‍ത്താനും പ്രാദേശിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

Summary

India issues fresh 'leave Iran by available means' advisory amid US strike fears

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com