കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക

 India Saves Sri Lanka from Energy Crisis Amid Middle East Conflict
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഊര്‍ജ പ്രതിസന്ധിക്കിടെ കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ.

 India Saves Sri Lanka from Energy Crisis Amid Middle East Conflict
'ഈ കുറ്റവാളികളെ മറക്കരുത്'; മിനാബിലെ സ്‌കൂളില്‍ ബോംബിട്ട സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടണ്‍ ഇന്ധനം ശനിയാഴ്ച കൊളംബോയില്‍ എത്തി. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സില്‍ കുറിച്ചു.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് ഉപരോധവും കാരണം ശ്രീലങ്കയുമായി കരാറിലുണ്ടായിരുന്ന പശ്ചിമേഷ്യന്‍, സിംഗപ്പൂര്‍ വിതരണക്കാര്‍ ഇന്ധനം എത്തിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലില്‍ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്. അടിയന്തര 'രക്ഷാ സാമഗ്രികള്‍' എന്ന നിലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) വഴിയാണ് 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും എത്തിച്ചേര്‍ന്നത്.

Summary

India Saves Sri Lanka from Energy Crisis Amid Middle East Conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com