

മസ്കറ്റ് : ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് നാളെ സലാലയിൽ നടക്കും. കോൺസുലർ, കമ്മ്യൂണിറ്റി വെൽഫെയർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പിൽ ലഭ്യമാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.
സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് 20ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിന്റ്മെൻ്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ പങ്കെടുത്ത് കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ക്യാമ്പിൽ ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം.
അനേഷണങ്ങൾക്ക് എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പ൪ 91491027/23235600 എന്നിവയിൽ ബന്ധപ്പെടാം.
The Indian Embassy's consular camp will be held in Salalah tomorrow. Services related to consular, community welfare, passport, visa, attestation, etc.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
