വാഷിങ്‌ മെഷീനെ ചൊല്ലിത്തര്‍ക്കം, യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു, ആക്രമണം ഭാര്യയുടെയും മകന്റെയും മുന്നില്‍

മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനസ് ആണ് ചന്ദ്ര നാഗമല്ലയ്യയെ ആക്രമിച്ചത്
 accused Yordanis Cobos-Martinez
Indian-origin motel manager brutally beheaded USA Dallas, accused Yordanis Cobos-Martinez
Updated on
1 min read

വാഷിങ്ടണ്‍: യുഎസിലെ ഡാലസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മോട്ടല്‍ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. ഇതേ മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനസ് ആണ് ചന്ദ്ര നാഗമല്ലയ്യയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം.

 accused Yordanis Cobos-Martinez
സുശീല കാര്‍കിയെ എതിര്‍ത്ത് സൈന്യം, ദുര്‍ഗാ പ്രസായിക്കായി നീക്കം; നേപ്പാളില്‍ അനിശ്ചിതത്വം തുടരുന്നു

കേടായ വാഷിങ്‌മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാനേജര്‍ ചന്ദ്ര നാഗമല്ലയ്യ നേരിട്ട് കാര്യങ്ങള്‍ പറയാതെ മറ്റൊരു ജീവനക്കാരി മേഖേന ആശയവിനിമയം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കേടായ വാഷിങ്‌മെഷീന്‍ ഉപയോഗിക്കരുത് എന്ന് നാഗമല്ലയ്യ മാര്‍ട്ടിനസിനോട് പറയാതെ ജീവനക്കാരിയോട് പറഞ്ഞതായിരുന്നു ആക്രമണത്തിനുള്ള പെട്ടെന്നുള്ള പ്രകോപനം.

 accused Yordanis Cobos-Martinez
കിര്‍ക്ക് വധം: അക്രമിയെ കണ്ടെത്താനായില്ല, പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ, തോക്ക് കണ്ടെടുത്തു

തര്‍ക്കത്തിനിടെ മാര്‍ട്ടിനസ് നാഗമല്ലയ്യയെ പലതവണ കുത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ നാഗമല്ലയ്യയുടെ ഭാര്യയും മകനും ഇടപെട്ട് അക്രമം തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ മുന്നില്‍ വച്ച് തന്നെ നാഗമല്ലയ്യയെ മാര്‍ട്ടിനസ് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനമറിയിച്ചു.

Summary

Indian-origin motel managern in USA was brutally beheaded in front of his wife and son in a attack at a Dallas motel on Wednesday morning.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com