മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് സൂപ്പർമാർക്കറ്റിലെത്തിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ജോഷ്പാലർ ലിൻ, ലിയാസെ എന്നിവരാണ് പ്രാങ്ക് വിഡിയോ ചിത്രീകരിച്ചത്. തങ്ങളുടെ ഫോളോവേഴ്സിനായി പ്രാങ്ക് വിഡിയോ ഷൂട്ട് ചെയ്യുന്നെന്നാണ് ഇവർ അവകാശപ്പെട്ടത്. കോവിഡ് 19 നിയന്ത്രണങ്ങൾ മാനിക്കാതെ ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് ഇരുവരുടെയും പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തു.
ലിൻ തായ്‌വാൻ സ്വദേശിയും സെ റഷ്യക്കാരിയുമാണ്. ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാനാണ് സാധ്യത.
വീഡിയോയിൽ ആദ്യം ഇരുവരും ചേർന്ന് സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നത് കാണാം. ഒരാൾ മാസ്ക് ധരിക്കാതെ ചെന്നതിനാൽ സെക്യൂരിറ്റി പിടിക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മുഖത്ത് മാസ്കിന്റെ ചിത്രം വരച്ചത്. മുഖത്ത് മാസ്ക് വരച്ച് ചേർത്തതാണെന്ന് മനസിലാകാതെ സെക്യൂരിറ്റി ഇവരെ കടയിലേക്ക് പ്രവേശിപ്പിച്ചു. ജീവനക്കാരെ കബളിപ്പിച്ചുകൊണ്ട് ഇരുവരും അകത്തേക്ക് കയറി. സംസാരിക്കരുത് എന്ന് ലിൻ ലിയാസെയോട് പറയുന്നതും വിഡിയോയിൽ കേൾക്കാം.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് വിമർസനവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബാലി അധികൃതർ ഇരുവരെയും തിരിച്ചയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയിൽ ഇരുവരുംചേർന്ന് തങ്ങളുടെ പ്രവൃത്തിയുടെ പേരിൽ മാപ്പ് പറയുന്നുണ്ട്. മാസ്ക് ധരിക്കുക ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ അനാദരിക്കാനല്ല വീഡിയോ ഷൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു."പൂർണമായും വിനോദത്തിന് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള ജോലിയുടെ ഭാഗമായാണ് അത് ചെയ്തത്. എന്നാൽ, ഈ വീഡിയോ നിരവധി പേരുടെ നെഗറ്റീവ് കമന്റുകൾക്ക് ഇടയാക്കുമെന്നോ ആളുകൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുമെന്നോ ഞാൻ തിരിച്ചറിഞ്ഞില്ല" എന്നും ലിൻ കൂട്ടിച്ചേർത്തു. ഇനി ഈ സംഭവം ആവർത്തിക്കില്ലെന്നും അവർ ഉറപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
