ഇറാന്‍ നാവികസേന മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; ഹോര്‍മൂസ് പ്രതിസന്ധിക്ക് അവസാനം?

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറായിരുന്നു അലിറെസ തങ്സിരി
Alireza Tangsiri
Alireza Tangsiri എക്സ്
Updated on
1 min read

ടെല്‍ അവീവ്: ഇറാന്‍ നാവിക സേന മേധാവിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. നാവികസേന കമാന്‍ഡര്‍ അലിറേസ തങ്സിരിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായിട്ടാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നില്‍ അലിറേസ തങ്സിരിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്.

Alireza Tangsiri
'ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു'; പ്രഖ്യാപനവുമായി ഇറാന്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അലിറെസ തങ്സിരി കൊല്ലപ്പെട്ടതായ വാര്‍ത്ത പുറത്തുവരുന്നത്. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നടന്ന വ്യോമാക്രമണത്തില്‍ തങ്സിരി കൊല്ലപ്പെട്ടതായിട്ടാണ് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തത്.

Alireza Tangsiri
ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറായിരുന്നു അലിറെസ തങ്സിരി. ഹോര്‍മുസ് വഴി എണ്ണയും വാതകവും കടത്തിവിടുന്ന, യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുന്നത് ഉറപ്പാക്കാന്‍ ടാങ്സിരിയുടെ കൊലപാതകം സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

Summary

Israel claims to have killed Iran's naval commander Alireza Tangsiri.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com