യുദ്ധാരംഭം പോലെയല്ല, ഇറാന്‍ കൂടുതല്‍ ശക്തം; പണിപ്പുരയില്‍ ഒരുങ്ങുന്നത് അത്യാധുനിക ആയുധങ്ങള്‍

വരും ദിവസങ്ങളില്‍ മേഖലയിലെ സംഘര്‍ഷം ശക്തമാകുമെന്ന സൂചനയാണ് ഇറാന്‍ നേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്നത്.
Iran warns US, Israel with advanced weapons buildup
പ്രതീകാത്മക ചിത്രം AI Generated
Updated on
1 min read

ടെഹ്‌റാന്‍ : യുഎസിനും ഇസ്രായേലിനും എതിരായ പേരാട്ടത്തില്‍ ഒരടിപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ബാഗര്‍ സോള്‍ഖാദറിന്റേതാണ് പ്രസ്താവന.

പുതിയ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം കടുത്ത നിലപാട് അറിയിച്ചത്. യുദ്ധം ആരംഭിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ രാജ്യം ഇന്ന് സൈനികമായും തന്ത്രപരമായും കൂടുതല്‍ ശക്തമാണന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ കമാന്റര്‍ ഹസന്‍ ഹസന്‍സാദെയും പറഞ്ഞു.

Iran warns US, Israel with advanced weapons buildup
"അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം": ലോകത്തിലെ എല്ലാ പീഡിതരുടെയും പൊതുമുദ്രാവാക്യമാകുമിത്; ഇസ്രായേലിന്റെ അന്ത്യമായെന്നും മൊജ്തബയുടെ ഭീഷണി

യുദ്ധത്തിന്റെ ആദ്യദിവസത്തെ അപേക്ഷിച്ച് ഇറാന്‍ എത്രയോ മടങ്ങ് ശക്തമാണെന്ന് അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്ന് ടെഹ്‌റാന്റെ സുരക്ഷാ ചുമതലയുള്ള ഹസന്‍സാദെ പറഞ്ഞു. ഉപരോധങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇറാനെ സമ്മര്‍ദത്തിലാക്കാനാണ് യുഎസ് കരുതുന്നതെങ്കില്‍ മുമ്പത്തേതിനേക്കാള്‍ വലിയ പരാജയവും കനത്ത തിരിച്ചടിയും നേരിടേണ്ടിവരുമെന്നും ഹസന്‍ മുന്നറിയിപ്പു നല്‍കി.

ദീര്‍ഘകാലത്തെ സംഘര്‍ഷങ്ങള്‍ ഇറാനെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്തതെന്നും മറിച്ച് സായുധ സേനയെ കൂടുതല്‍ സജ്ജവും അത്യാധുനിക ആയുധങ്ങളാല്‍ ശക്തിവുമാക്കുകയാണ് ചെയ്തതെന്ന് ഹസന്‍ പറഞ്ഞു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളും സൈനിക ഉപകരണങ്ങളും രാജ്യത്തെ ശാസ്ത്രജ്ഞരും യുവാക്കളും സ്വന്തമായി വികസിപ്പിച്ചതാണെന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സാങ്കേതിക വിദ്യ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran warns US, Israel with advanced weapons buildup
'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?', എബ്രഹാം ഉടമ്പടിയില്‍ ചേരണമെന്ന ട്രംപിന്റെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി

അമേരിക്കയ്ക്കും ഇസ്രേയേലിനും എതിരായ ഇറാന്റെ പോരാട്ടത്തില്‍നിന്നും ഇനി പിന്മാറ്റമുണ്ടാകില്ല. സൈനിക രംഗത്തും നയതന്ത്രതലത്തിലും ഒപ്പം തെരുവിലിറങ്ങിയ ജനങ്ങളുടെ ധീരമായ പോരാട്ടത്തിലൂടെയും ഇറാനതു തെളിയിച്ചുകഴിഞ്ഞു. കൂട്ടായ ഈ പ്രതിരോധം ശത്രുവിനെ മുട്ടുകുത്തിക്കാന്‍ പര്യാപ്തമായിട്ടുണ്ട് - എന്ന് സോള്‍ഖാദറും പറഞ്ഞു.

സാമൂഹിക ഐക്യം യുദ്ധക്കളത്തിലെ പ്രധാന ആയുധമാണെന്നും രാജ്യത്തു ഭിന്നതയുണ്ടാക്കുന്ന വാക്കുകളോ പ്രവൃത്തികളോ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും സോള്‍ഖാദര്‍ ഓര്‍മിപ്പിച്ചു.

Iran warns US, Israel with advanced weapons buildup
പിഎം ശ്രീ പദ്ധതി; നിയമവശം പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

ആയുധപ്പുരകളും പുത്തന്‍ സാങ്കേതികവിദ്യകളും കൂടുതല്‍ വികസിപ്പിക്കാനുള്ള നടപടികളിലാണ് ഇറാന്‍. വരും ദിവസങ്ങളില്‍ മേഖലയിലെ സംഘര്‍ഷം ശക്തമാകുമെന്ന സൂചനയാണ് ഇറാന്‍ നേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്നത്.

Summary

Iran warns US, Israel with advanced weapons buildup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com