ΔO_BSOH>0 ⇒ f(f(O))>f(O) : അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്റെ ഗണിതശാസ്ത്ര പ്രവചനം, ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ

അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ കാത്തിരിക്കുന്ന വമ്പന്‍ തകര്‍ച്ചയെ സൂചിപ്പിക്കുന്ന ഗണിതസമവാക്യം പങ്കുവെച്ചുകൊണ്ടാണ് ഘാലിബാഫിന്റെ പരിഹാസം
Mohammad Bagher Ghalibaf mocked US President
അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ച് മുഹമ്മദ് ബാഗർ ഗാലിബാഫ്Social Media
Updated on
2 min read

ടെഹ്‌റാന്‍ : ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കുന്നതോ പുറത്തേക്കുപോകുന്നതോ ആയ കപ്പലുകള്‍ തടയണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ്. അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ കാത്തിരിക്കുന്ന വമ്പന്‍ തകര്‍ച്ചയെ സൂചിപ്പിക്കുന്ന ഗണിതസമവാക്യം പങ്കുവെച്ചുകൊണ്ടാണ് ഘാലിബാഫിന്റെ പരിഹാസം.

'നിലവിലെ ഇന്ധനവില ആസ്വദിച്ചുകൊള്‍ക, ഉപരോധം തുടങ്ങുന്നതോടെ ഗ്യാസ് വില 4 - 5 ഡോളറെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഗൃഹാതുരത്വം തോന്നും' എന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ് കുറിച്ചത്. വൈറ്റ് ഹൗസിനു സമീപമുള്ള പെട്രോള്‍ പമ്പുകളിലെ നിലവിലെ വില സൂചിപ്പിക്കുന്ന ചിത്രവും ഘാലിബാഫ് മുന്നറിയിപ്പ് പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്.

Mohammad Bagher Ghalibaf mocked US President
ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

ΔO_BSOH>0 ⇒ f(f(O))>f(O) എന്നതാണ് ഘാലിബാഫ് പങ്കുവെച്ച സമവാക്യം. 'മണ്ടത്തരം കൂടുന്നതിനനുസരിച്ച് കുഴപ്പത്തില്‍ അകപ്പെടുന്നു' എന്നതാണ് ഇതിനര്‍ത്ഥമെന്ന് ട്രോള്‍ ഗ്രൂപ്പുകളും ടെക്ക് സൗഹൃദ ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളില്‍ ഡീകോഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. സമാനമായ കളിയാക്കലുകള്‍ക്ക് ഉപയോഗിക്കുന്നതാണത്രേ ഇത്തരം സ്യൂഡോ മാത്തമറ്റിക്കല്‍ കോഡുകള്‍. ഒരു കോംപൗണ്ടിങ് എഫക്ട് ആണിതു സൂചിപ്പിക്കുന്നത്.

ഹോര്‍മുസ് ഉപരോധത്തിന്റെ തീവ്രത വര്‍ധിച്ചാല്‍ ( ΔO_{BSOH}> 0) അത് ലളിതവും ആനുപാതികവുമായ വിലവര്‍ദ്ധനവുണ്ടാക്കുന്നതിനു പകരം, കോംപൗണ്ടിങ്, നോണ്‍ ലീനിയര്‍ സ്‌പൈക്ക് (f(f(O))>f(O)) ഉണ്ടാക്കുമെന്നാണ് സമവാക്യം സൂചിപ്പിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ പോസ്്റ്റുകള്‍ പറയുന്നു. അതായത് വിതരണം തടസ്സപ്പെട്ടാല്‍ വിലവര്‍ധിക്കുകയും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ജനങ്ങളില്‍ ഒരു ഷോക്ക് സൃഷ്ടിക്കുകയും ചെയ്യും. അതിനോടുള്ള പ്രതികരണം വീണ്ടും അടുത്തടുത്ത ഘട്ടങ്ങളിലായി വിലക്കയറ്റമുണ്ടാക്കും. ഇത് വിതരണം തടസ്സപ്പെടുന്നതിനനുസരിച്ച് വിലക്കയറ്റമുണ്ടാകുന്ന രീതിക്കു പകരം ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും അതുമൂലം ക്രമാതീതവും നിയന്ത്രണാതീതവുമായ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യും എന്നാണ് എക്‌സിലെ ചര്‍ച്ചകള്‍ വിലയിരുത്തുന്നത്.

Mohammad Bagher Ghalibaf mocked US President
ഇറാന്‍ യുദ്ധം: ആഗോള ഊര്‍ജ പ്രതിസന്ധി അവസരമാക്കി ചൈന; ക്ലീന്‍ ടെക്‌നോളജിയില്‍ മുന്നേറ്റം

കഴിഞ്ഞ ദിവസം ഇസ്ലാമബാദില്‍ നടന്ന യുഎസ് ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലംകാണാതെ അവസാനിച്ചതോടെ ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന കപ്പലുകള്‍ക്ക് അമേരിക്കന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ( ഇറാന്‍ സമയം ) അല്ലെങ്കില്‍ വൈകുന്നേരം 5:30 മുതല്‍ ഇറാനിലെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു.

Mohammad Bagher Ghalibaf mocked US President
'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്കെതിരെയും, അറേബ്യന്‍ ഗള്‍ഫിലെയും ഒമാന്‍ ഉള്‍ക്കടലിലെയും എല്ലാ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയും ഉപരോധം നിഷ്പക്ഷമായി നടപ്പിലാക്കുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പുതിയ ഉപരോധം നടപ്പിലായാല്‍ ഘാലിബാഫിന്റെ പ്രവചനപ്രകാരം ഇന്ധന വിലവര്‍ധനയുണ്ടാകുമോ എന്നതാണ് ലോകരാജ്യങ്ങളുടെ ഉൽക്കണ്ഠ

Summary

Iran's Parliament Speaker Mohammad Bagher Ghalibaf mocked US President Trump's naval blockade by presenting a 'secret equation' that forecasts severe collapse in the US economy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com