'ഒന്നിന് നാലെന്നാണ് ഇറാനിലെ കണക്ക്', അമേരിക്കയെ പിന്തുണച്ചാല്‍ തിരിച്ചടി; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

പാകിസ്ഥാന്‍ നിഷ്പക്ഷത കാണിക്കുന്നില്ലെന്നും ട്രംപിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാജ്യത്തിനു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാനുള്ള വിശ്വാസ്യതയില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാവിദേശനയ കമ്മീഷന്‍ വക്താവായ റെസായി ആരോപിച്ചു.
Iran Warns Gulf Countries
പ്രതീകാത്മത ചിത്രംAI
Updated on
1 min read

ടെഹ്‌റാന്‍ : അമേരിക്കയുമായുള്ള രണ്ടാംഘട്ട സമാധാനചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയെ പിന്തുണക്കുന്നതിനെതിരെ അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ എണ്ണക്കിണറുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാല്‍ നാലിരട്ടി പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ സഗാബ് എസ്ഫഹാനി അറിയിച്ചു.

"ഉപരോധത്തിന്റെ ഫലമായി എണ്ണക്കിണറുകള്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഏതെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, ആക്രമണകാരിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ നാലിരട്ടി സംഭവിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുമെന്ന്" എസ്ഫഹാനി എക്‌സില്‍ കുറിച്ചു. "കണക്കുകൂട്ടുന്നതിന് ഞങ്ങള്‍ക്ക് വ്യത്യസ്തമായൊരു രീതിയുണ്ട്. ഒരു എണ്ണക്കിണര്‍ നാല് എണ്ണക്കിണറുകള്‍ക്ക് തുല്യമാണെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran Warns Gulf Countries
യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മുസ് തുറക്കാം, ആണവചര്‍ച്ചകള്‍ അതുകഴിഞ്ഞ്; നിര്‍ദേശങ്ങളുമായി ഇറാന്‍

ഉപരോധം തുടരുന്നത് ഇറാന് സംഭരണശാലകളിലേക്കോ ടാങ്കറുകളിലേക്കോ എണ്ണ മാറ്റാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.

"ഇറാന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്. പണത്തിനായി പട്ടിണി കിടക്കുകയാണ് അവര്‍. പ്രതിദിന നഷ്ടം 500 മില്യണ്‍ ഡോളറാണ്. പണമില്ലെന്നാണ് സൈന്യവും പൊലീസും പരാതിപ്പെടുന്നത്": ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. "നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍, ഇറാന്റെ എണ്ണ പൈപ്പ്‌ലൈനുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ണായക ഘട്ടത്തിലെത്തുമെന്നും" ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍ ട്രംപ് വീമ്പിളക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ എംബി ഗാലിബാഫും പ്രതികരിച്ചു. ഇറാന്റെ എണ്ണ വിതരണം യുഎസിന്റെ ആവശ്യത്തിന് തുല്യമാണെന്ന് ഗണിതസമവാക്യം മുന്‍നിര്‍ത്തി ഗാലിബാഫ് വിശദീകരിച്ചു. ഇറാന്റെ സപ്ലൈ കാര്‍ഡുകള്‍ = അമേരിക്കയുടെ ഡിമാന്‍ഡ് കാര്‍ഡുകള്‍ എന്നായിരുന്നു ഗാലിബാഫിന്റെ മറുപടി.

Iran Warns Gulf Countries
ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവര്‍ത്തിച്ച വിരോധമെന്ന് കെ കെ രമ

ഉപരോധത്തിന്റെ ഫലമായി ഇറാനില്‍ കേടുപാടുകളുണ്ടായാല്‍ അതു മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് നിലവില്‍ ടെഹ്‌റാനുയര്‍ത്തുന്ന ഭീഷണി. എണ്ണ കയറ്റുമതി തടസ്സപ്പെട്ടാല്‍ ഇറാനിലെ എണ്ണക്കിണറുകള്‍ കവിയുമെന്നും പ്ലാന്റുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നും അതുവഴി ഇറാന്റെ ഓയില്‍ പ്ലാന്റുകളും സമ്പത്വ്യവസ്ഥയും തകരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ മധ്യസ്ഥത ചോദ്യം ചെയ്ത് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം ഇബ്രാഹിം റെസായിയും രംഗത്തെത്തി. പാകിസ്ഥാന്‍ നിഷ്പക്ഷത കാണിക്കുന്നില്ലെന്നും ട്രംപിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാജ്യത്തിന് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാനുള്ള വിശ്വാസ്യതയില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാവിദേശനയ കമ്മീഷന്‍ വക്താവായ റെസായി ആരോപിച്ചു.

Summary

Iran's Serious Warning To Gulf States Following Trump's Threats: "One Equals Four"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com