Ayatollah Ali Khamenei
ആയത്തൊള്ള അലി ഖമേനി ( Ayatollah Ali Khamenei )file

'അമേരിക്കയുടെ മുഖത്തടിച്ചു'; വെടിനിര്‍ത്തലിന് പിന്നാലെ പ്രതികരിച്ച് അയത്തൊള്ള അലി ഖമേനി

ജൂണ്‍ 13-ന് ഇസ്രയേല്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായത്
Published on

ദുബായ്: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. ഇസ്രയേലിനെതിരെ വിജയം നേടിയതായി അവകാശപ്പെട്ട ഖമേനി അമേരിക്കയുടെ മുഖത്ത് അടിച്ചതായും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഖമേനി.

തങ്ങളുടെ ആക്രമണത്തില്‍ ഇസ്രയേല്‍ പൂര്‍ണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് യുദ്ധത്തില്‍ ഇടപെട്ടതെന്നും ഖമേനി പറഞ്ഞു. യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Ayatollah Ali Khamenei
ഡ്രോ​ണ്‍ പാ​ർ​സ​ൽ: മരുന്നോ ഭക്ഷണമോ എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി, ഇനി പറന്നു വരും (വീഡിയോ )

യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചു, പ്രതികാരമായി അമേരിക്കയുടെ മുഖത്ത് അടി നല്‍കി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 13-ന് ഇസ്രയേല്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതോടെ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായ ഖമേനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല. ഖമേനി രഹസ്യ കേന്ദ്രത്തിലായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

Ayatollah Ali Khamenei
'നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു, ഒരു കുഞ്ഞിനെ പോലെ'; ബഹിരാകാശത്തുനിന്നും നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല
Summary

Iran's supreme leader makes first public statement since ceasefire declared in Israel-Iran war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com