

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നു. ഇറാനും ഒമാനും കൈകാര്യം ചെയ്യുന്ന താല്‍ക്കാലിക പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാന്‍ സൂചിപ്പിച്ചു. ഒമാനുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഹോര്‍മൂസില്‍ ഇറാന് മേല്‍ക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക അറിയിച്ചു.
ഹോര്‍മൂസില്‍ ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കു തരത്തിലുള്ള ഏകദേശ ധാരണയാണ് ഒമാനുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത്. ഹോര്‍മൂസ് വഴി ഗള്‍ഫിലേക്ക് കടക്കുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാനായിരിക്കും. കപ്പലിലെ ചരക്കുമൂല്യത്തില്‍റെ 5 മുതല്‍ 7 ശതമാനം വരെ ടോള്‍ നിരക്ക് ഈടാക്കാനും ഇറാന് അധികാരമുണ്ടാകും. ഇത്തരത്തില്‍ ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലൂടെയുള്ള താല്‍ക്കാലിക പാത തുറക്കാനാണ് ധാരണയായിട്ടുള്ളത്.
താല്‍ക്കാലിക പാതയുടെ പൂര്‍ണ നിയന്ത്രണം ഇറാനും ഒമാനും ആയിരിക്കും എന്നാണ് ചര്‍ച്ചയില്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ ഇറാന് മേല്‍ക്കൈ നല്‍കുന്ന ധാരണ അനുവദിക്കാനാവില്ലെന്നും, താല്‍ക്കാലിക പാത എന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നുമാണ് യുഎസ് നിലപാട്. ഇറാന് ഹോര്‍മൂസില്‍ മേല്‍ക്കൈ അനുവദിക്കുന്നത് അവരുടെ വിജയം അംഗീകരിക്കുന്നതിന് തുല്യമാണെന്നും യുഎസ് കണക്കുകൂട്ടുന്നു.
അടിയന്തരമായി ഹോര്‍മൂസ് തുറക്കണമെന്നും, ഹോര്‍മൂസിന്റെ നിയന്ത്രണം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനുമേല്‍ കടുത്ത അക്രമണം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ചയ്ക്കകം ഹോര്‍മൂസ് തുറക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകില്‍ യുഎസുമായി ധാരണയിലെത്തുക അല്ലെങ്കില്‍ പൂര്‍ണമായും കീഴടങ്ങുക എന്ന മുന്നറിയിപ്പും ഇറാന് ട്രംപ് നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates